bkmusilpasala

മുടപുരം: കേരള കർഷക തൊഴിലാളി ഫെഡറേഷൻ (ബി.കെ.എം.യു) ചിറയിൻകീഴ് മണ്ഡലം കമ്മറ്റി "ഭൂപരിഷ്‌കരണം ഒരു പുനർവായന" എന്ന വിഷയത്തിൽ ശില്പശാല സംഘടിപ്പിച്ചു. സി.പി.ഐ ചിറയിൻകീഴ് മണ്ഡലം ഓഫീസിൽ ( കണിയാപുരം രാമചന്ദ്രൻ സ്മാരക മന്ദിരം ) നടന്ന ശില്പശാല സി.പി.ഐ സംസ്ഥാന കൗൺസിൽ അംഗം മനോജ് ബി.ഇടമന ഉദ്ഘാടനം ചെയ്തു. ബി.കെ.എം.യു മണ്ഡലം പ്രസിഡന്റ് ഓമന ശശി അദ്ധ്യക്ഷത വഹിച്ചു. ബി.കെ.എം.യു മണ്ഡലം സെക്രട്ടറി വിനോദ് കോട്ടപ്പുറം സ്വാഗതം പറഞ്ഞു. സി.പി.ഐ ചിറയിൻകീഴ് മണ്ഡലം സെക്രട്ടറി ഡി.റ്റൈറ്റസ്,സി.പി.ഐ ചിറയിൻകീഴ് മണ്ഡലം അസിസ്റ്റന്റ് സെക്രട്ടറി കോരാണി വിജു,ടി.സുനിൽ,കവിതാ സന്തോഷ്,വിജയദാസ്,ആർ.രജിത,ഗീത,ശശികുമാർ എന്നിവർ സംസാരിച്ചു.