general

ബാലരാമപുരം: ചുരുങ്ങിയ സർവ്വീസ് ഉള്ളവരേയും കോൺഗ്രസ് അനുഭാവ സംഘടനകളിലെ നേതാക്കളേയും വിവിധ ജില്ലകളിലേക്ക് തലങ്ങും വിലങ്ങും സ്ഥലം മാറ്റി കുടുംബങ്ങളെ പോലും തകർക്കുന്ന സർക്കാർ നടപടി രാഷ്ട്രീയ കേരളത്തിന് അപമാനമാണെന്ന് ചാണ്ടി ഉമ്മൻ എം.എൽ.എ. പാർലമെന്റ് ഇലക്ഷൻ തോൽവി അങ്ങാടിയിൽ തോറ്റതിന് അമ്മയോട് എന്നതുപോലയാണ് ഇടതുസർക്കാരിന്റെ പ്രതികാരനടപടിയെന്നും അദ്ദേഹം പറഞ്ഞു. വ്യവസായവകുപ്പ് ഡയറക്ടേറ്റിന് മുന്നിൽ കേരള ഗസറ്റഡ് ഓഫീസേഴ്സ് യൂണിയൻ,​ എൻ.ജി.ഒ അസോസിയേഷൻ എന്നിവയുടെ നേതൃത്വത്തിൽ സംഘടിപ്പിച്ച പ്രതിഷേധാഗ്നി ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. എൻ.ജി.ഒ അസോസിയേഷൻ പ്രസിഡന്റ് ചവറ ജയകുമാർ അദ്ധ്യക്ഷത വഹിച്ചു. കെ.പി.സി.സി ജനറൽ സെക്രട്ടറി അഡ്വ. ജി. സുബോധൻ മുഖ്യപ്രഭാഷണം നടത്തി. കെ.ജി.ഒ.യു സ്റ്റേറ്റ് പ്രസിഡന്റ് സ്വാഗതം പറഞ്ഞു. നേതാക്കളായ വി.എം ഷൈൻ,​ട്രഷറർ കെ.ഗോപകുമാർ,​ ഡോ.ആർ.രാജേഷ്,​ ഡോ. പ്രദീപ്എസ് നൗഷാദ്,​ നിസാമുദ്ദീൻ,​ എൻ.ജി.ഒ അസോസിയേഷൻ ജില്ലാ പ്രസിഡന്റ് രാജേഷ്,​ ഷിബു ഷൈൻ,​ സജീവ്,​ അനൂപ് രാജ് എന്നിവർ നേതൃത്വം നൽകി.