തിരുവനന്തപുരം: ജാതിവിവേചനത്തിനും അനാചാരങ്ങൾക്കുമെതിരെ പോരാടിയ ആത്മീയാചാര്യൻ സ്വാമി ആനന്ദ തീർത്ഥന്റെ ജീവിതം അടയാളപ്പെടുത്തുന്ന 'സ്വാമി ആനന്ദതീർത്ഥൻ: നിഷേധിയുടെ ആത്മശക്തി ' അന്താരാഷ്ട്ര ഹ്രസ്വ ചലച്ചിത്രമേളയിൽ ഇന്ന് പ്രദർശിപ്പിക്കും. അഭിജിത് നാരായണനും ബിന്ദു സാജനും ചേർന്നൊരുക്കിയ ചിത്രം ശ്രീ തിയേറ്ററിൽ രാവിലെ 11.30നാണ് പ്രദർശിപ്പിക്കുക. വടക്കൻ കേരളത്തിലെ നവോത്ഥാന നായകരിൽ പ്രധാനിയായ സ്വാമി ആനന്ദതീർത്ഥന്റെ ഐതിഹാസിക ജീവിതത്തിലെ പ്രധാന സംഭവങ്ങളിലൂടെയാണ് ഡോക്യുഫിലിം വികസിക്കുന്നത്.