azee

തിരുവനന്തപുരം: സംസ്ഥാന സർക്കാർ ക്ഷേമനിധി ബോർഡുകളുടെ പ്രവർത്തനം നിശ്ചലമായെന്ന് യു.ടി.യു.സി ദേശീയ പ്രസിഡന്റ് എ.എ. അസീസ് പറഞ്ഞു. കേരള ഹെഡ്ലോഡ് ആൻഡ് ജനറൽ വർക്കേഴ്സ് ഫെഡറേഷൻ (യു.ടി.യു.സി) സംസ്ഥാന സമ്മേളനം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. ഫെഡറേഷൻ സംസ്ഥാന പ്രസിഡന്റ് തോമസ് ജോസഫ് അദ്ധ്യക്ഷത വഹിച്ചു. യു.ടി.യു.സി സംസ്ഥാന പ്രസിഡന്റ് ബാബു ദിവാകരൻ മുഖ്യപ്രഭാഷണം നടത്തി. ഫെഡറേഷൻ സെക്രട്ടറി കെ. ജയകുമാർ റിപ്പോർട്ട് അവതരിപ്പിച്ചു.

പ്രതിനിധി സമ്മേളനത്തിൽ അഡ്വക്കേറ്റ് ടി.സി. വിജയൻ, വി.ശ്രീകുമാരൻ നായർ, കെ. എസ്. സനൽകുമാർ, വിനോബ താഹ, ഇടവനശ്ശേരി സുരേന്ദ്രൻ, ഇറവൂർ പ്രസന്നകുമാർ, ബിന്നി നാവായിക്കുളം, എസ്.എസ്.സുധീർ, കരിക്കകം സുരേഷ്, എം.എസ്. ഷൗക്കത്ത് എന്നിവർ പ്രസംഗിച്ചു.

വി​ദ്യാ​ഭ്യാ​സ​ ​സ്ഥാ​പ​ന​ങ്ങ​ളിൽ
പ്ര​ശ്‌​ന​മു​ണ്ടാ​ക്കു​ന്നു​:​ ​കെ.​സു​രേ​ന്ദ്രൻ

തൃ​ശൂ​ർ​:​ ​സം​സ്ഥാ​ന​ത്തെ​ ​ഹി​ന്ദു​-​ക്രി​സ്ത്യ​ൻ​ ​മ​ത​വി​ഭാ​ഗ​ങ്ങ​ളു​ടെ​ ​വി​ദ്യാ​ഭ്യാ​സ​ ​സ്ഥാ​പ​ന​ങ്ങ​ളി​ൽ​ ​പ്ര​ശ്‌​ന​മു​ണ്ടാ​ക്കാ​ൻ​ ​ചി​ല​ർ​ ​ശ്ര​മി​ക്കു​ക​യാ​ണെ​ന്ന് ​ബി.​ജെ.​പി​ ​സം​സ്ഥാ​ന​ ​അ​ദ്ധ്യ​ക്ഷ​ൻ​ ​കെ.​സു​രേ​ന്ദ്ര​ൻ.​ ​വി​ദ്യാ​ഭ്യാ​സ​ ​സ്ഥാ​പ​ന​ങ്ങ​ളി​ൽ​ ​ന​മാ​സ് ​ന​ട​ത്താ​ൻ​ ​അ​നു​മ​തി​ ​ന​ൽ​കി​യി​ല്ലെ​ന്ന​ ​പേ​രി​ൽ​ ​പ്രി​ൻ​സി​പ്പാ​ലി​നെ​ ​ഭീ​ഷ​ണി​പ്പെ​ടു​ത്തു​ക​യാ​ണെ​ന്നും​ ​തൃ​ശൂ​രി​ൽ​ ​മാ​ദ്ധ്യ​മ​പ്ര​വ​ർ​ത്ത​ക​രോ​ട് ​അ​ദ്ദേ​ഹം​ ​പ​റ​ഞ്ഞു.​ ​മ​ത​തീ​വ്ര​വാ​ദ​ ​ചി​ന്താ​ഗ​തി​ക്കാ​രാ​ണ് ​ഇ​തി​ന് ​പി​ന്നി​ൽ.​ ​മൂ​വാ​റ്റു​പു​ഴ​യി​ൽ​ ​സം​ഭ​വി​ച്ച​തും​ ​ഇ​തു​ ​ത​ന്നെ​യാ​ണ്.​ ​ഇ​ട​തു​പ​ക്ഷ​വും​ ​കോ​ൺ​ഗ്ര​സും​ ​ഇ​വ​രെ​ ​പി​ന്തു​ണ​ക്കു​ന്നു.​ ​അ​വ​രു​ടെ​ ​വി​ദ്യാ​ർ​ത്ഥി​ ​സം​ഘ​ട​ന​ക​ളാ​ണ് ​മ​ത​മൗ​ലി​ക​വാ​ദ​ത്തെ​ ​പ്രോ​ത്സാ​ഹി​പ്പി​ക്കു​ന്ന​തെ​ന്നും​ ​കെ.​സു​രേ​ന്ദ്ര​ൻ​ ​പ​റ​ഞ്ഞു.

എ​സ്.​എ​ഫ്.​ഐ​ക്കെ​തി​രായ
വ്യാ​ജ​പ്ര​ച​ര​ണം​ ​അ​വ​സാ​നി​പ്പി​ക്ക​ണം

തി​രു​വ​ന​ന്ത​പു​രം​:​ ​മൂ​വാ​റ്റു​പു​ഴ​ ​നി​ർ​മ്മ​ല​ ​കോ​ളേ​ജി​ൽ​ ​ഒ​രു​ ​പ്ര​ത്യേ​ക​ ​മ​ത​വി​ഭാ​ഗ​ത്തി​ന് ​ആ​രാ​ധ​ന​ ​ന​ട​ത്താ​ൻ​ ​വേ​ണ്ടി​ ​എ​സ്.​എ​ഫ്.​ഐ​ ​സ​മ​രം​ ​ന​ട​ത്തി​യെ​ന്ന​ ​വ്യാ​ജ​പ്ര​ച​ര​ണം​ ​അ​വ​സാ​നി​പ്പി​ക്ക​ണ​മെ​ന്ന് ​സം​സ്ഥാ​ന​ ​നേ​തൃ​ത്വം.
കേ​ര​ള​ത്തി​ലെ​ ​ക്യാ​മ്പ​സു​ക​ൾ​ ​മ​തേ​ത​ര​മാ​യി​ ​നി​ല​നി​റു​ത്താ​ൻ​ ​എ​ന്നും​ ​മു​ന്നി​ൽ​ ​നി​ന്നി​ട്ടു​ള്ള​ ​സം​ഘ​ട​ന​യാ​ണ് ​എ​സ്.​എ​ഫ്.​ഐ.​ ​മൂ​വാ​റ്റു​പു​ഴ​ ​നി​ർ​മ്മ​ല​ ​കോ​ളേ​ജി​ൽ​ ​ര​ണ്ട് ​വി​ദ്യാ​ർ​ത്ഥി​ക​ൾ​ ​പ്രാ​ർ​ത്ഥ​ന​ ​ന​ട​ത്തി​യ​തു​മാ​യി​ ​ബ​ന്ധ​പ്പെ​ട്ടു​ണ്ടാ​യ​ ​വി​ഷ​യ​ത്തി​ൽ​ ​ഒ​രു​ ​ക്ലാ​സി​ലെ​ ​മു​ഴു​വ​ൻ​ ​വി​ദ്യാ​ർ​ത്ഥി​ക​ളും​ ​പ്രി​ൻ​സി​പ്പ​ൽ​ ​ഓ​ഫീ​സി​ന് ​മു​മ്പി​ൽ​ ​ന​ട​ത്തി​യ​ ​പ്ര​തി​ഷേ​ധം​ ​എ​സ്.​എ​ഫ്.​ഐ​യു​ടെ​ ​ത​ല​യി​ൽ​ ​കെ​ട്ടി​വ​യ്ക്കു​ന്ന​ത് ​സം​ഘ​പ​രി​വാ​ർ,​ ​കാ​സ​ ​കേ​ന്ദ്ര​ങ്ങ​ളു​ടെ​ ​കു​ബു​ദ്ധി​യാ​ണ്.​ ​എ​സ്.​എ​ഫ്.​ഐ​യെ​ ​സ്‌​നേ​ഹി​ക്കു​ന്ന​വ​ർ​ ​സ​ത്യം​ ​തി​രി​ച്ച​റി​യ​ണ​മെ​ന്ന് ​സം​സ്ഥാ​ന​ ​പ്ര​സി​ഡ​ന്റ് ​കെ.​ ​അ​നു​ശ്രീ​യും​ ​സെ​ക്ര​ട്ട​റി​ ​പി.​എം.​ ​ആ​ർ​ഷോ​യും​ ​പ്ര​സ്താ​വ​ന​യി​ൽ​ ​അ​ഭ്യ​ർ​ത്ഥി​ച്ചു.

നി​പ​യി​ൽ​ ​ആ​ശ്വാ​സം,​ ​രോ​ഗ​പ്പ​ക​ർ​ച്ച​യു​ടെ​ ​സൂ​ച​ന​ക​ളി​ല്ല

​ജാ​ഗ്ര​ത​ ​കൈ​വി​ട​രു​തെ​ന്ന് ​മ​ന്ത്രി​ ​വീ​ണാ​ ​ജോ​ർ​ജ്
​നി​യ​ന്ത്ര​ണ​ങ്ങ​ളി​ൽ​ ​ഇ​ള​വു​ ​വ​രു​ത്തും
തി​രു​വ​ന​ന്ത​പു​രം​:​ ​സം​സ്ഥാ​ന​ത്ത് ​നി​പ​ ​പ​ക​ർ​ച്ച​യു​ടെ​ ​സൂ​ച​ന​ക​ളി​ല്ലെ​ങ്കി​ലും​ ​ജാ​ഗ്ര​ത​ ​കൈ​വെ​ടി​യ​രു​തെ​ന്ന് ​മ​ന്ത്രി​ ​വീ​ണാ​ ​ജോ​ർ​ജ് ​പ​റ​ഞ്ഞു.​ ​സ​മ്പ​ർ​ക്ക​പ്പ​ട്ടി​ക​യി​ലു​ള്ള​ ​ഒ​രാ​ൾ​ ​മാ​ത്ര​മാ​ണ് ​ചെ​റി​യ​ ​ല​ക്ഷ​ണ​ങ്ങ​ളു​മാ​യി​ ​ആ​ശു​പ​ത്രി​യി​ൽ​ ​ചി​കി​ത്സ​യി​ലു​ള്ള​ത്.​ ​ഐ.​സി.​യു​വി​ൽ​ ​ആ​രും​ ​ചി​കി​ത്സ​യി​ലി​ല്ല.​ 472​ ​പേ​രാ​ണ് ​നി​ല​വി​ൽ​ ​സ​മ്പ​ർ​ക്ക​പ്പ​ട്ടി​ക​യി​ലു​ള്ള​ത്.​ ​ഇ​തു​വ​രെ​ ​ആ​കെ​ 856​ ​പേ​ർ​ക്ക് ​മാ​ന​സി​ക​ ​ആ​രോ​ഗ്യ​ ​സേ​വ​ന​ങ്ങ​ൾ​ ​ന​ൽ​കി.​ ​മ​ല​പ്പു​റം​ ​ക​ള​ക്ട​റേ​റ്റി​ൽ​ ​ചേ​ർ​ന്ന​ ​നി​പ​ ​അ​വ​ലോ​ക​ന​ ​യോ​ഗ​ത്തി​ൽ​ ​മ​ന്ത്രി​ ​ഓ​ൺ​ലൈ​നാ​യി​ ​പ​ങ്കെ​ടു​ത്തു.
നി​പ​ ​നി​യ​ന്ത്ര​ണ​ങ്ങ​ളി​ൽ​ ​മാ​ന​ദ​ണ്ഡ​ങ്ങ​ൾ​ക്ക​നു​സ​രി​ച്ച് ​ഇ​ള​വു​ ​വ​രു​ത്താ​ൻ​ ​യോ​ഗം​ ​തീ​രു​മാ​നി​ച്ചു.​ ​ഇ​തു​ ​സം​ബ​ന്ധി​ച്ച് ​ജി​ല്ലാ​ ​ഭ​ര​ണ​കൂ​ടം​ ​ഉ​ത്ത​ര​വി​റ​ക്കും.​ ​ഐ​സൊ​ലേ​ഷ​നി​ലു​ള്ള​വ​ർ​ ​കൃ​ത്യ​മാ​യി​ ​ക്വാ​റ​ന്റൈ​ൻ​ ​മാ​ർ​ഗ​നി​ർ​ദ്ദേ​ശ​ങ്ങ​ൾ​ ​പാ​ലി​ക്ക​ണം.​ ​പ്ര​തി​രോ​ധ​പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ​ ​ശ​ക്ത​മാ​യി​ ​തു​ട​രും.​ ​മാ​സ്‌​ക്,​ ​സാ​മൂ​ഹി​ക​ ​അ​ക​ലം​ ​എ​ന്നി​വ​ ​തു​ട​ര​ണ​മെ​ന്നും​ ​മ​ന്ത്രി​ ​പ​റ​ഞ്ഞു.


വെ​​​ദ്യു​​​തി​​​ ​​​ത​​​ട​​​സം
പ​​​രി​​​ഹ​​​രി​​​ക്കാൻ
പ്ര​​​ത്യേ​​​ക​​​ ​​​സം​​​ഘം
തി​​​രു​​​വ​​​ന​​​ന്ത​​​പു​​​രം​​​:​​​ ​​​ഉ​​​ത്ത​​​ര​​​ ​​​കേ​​​ര​​​ള​​​ത്തി​​​ലെ​​​ ​​​വൈ​​​ദ്യു​​​തി​​​ ​​​ത​​​ട​​​സ്സ​​​ങ്ങ​​​ൾ​​​ ​​​പ​​​രി​​​ഹ​​​രി​​​ക്കാ​​​ൻ​​​ ​​​പ്ര​​​ത്യേ​​​ക​​​ ​​​സം​​​ഘ​​​ത്തെ​​​ ​​​അ​​​യ​​​ക്ക​​​ണ​​​മെ​​​ന്ന​​​ ​​​മ​​​ന്ത്രി​​​ ​​​കെ.​​​ ​​​കൃ​​​ഷ്ണ​​​ൻ​​​കു​​​ട്ടി​​​യു​​​ടെ​​​ ​​​നി​​​ർ​​​ദ്ദേ​​​ശ​​​ത്തെ​​​ ​​​തു​​​ട​​​ർ​​​ന്നു​​​ള്ള​​​ ​​​ന​​​ട​​​പ​​​ടി​​​ക്ര​​​മ​​​ങ്ങ​​​ൾ​​​ ​​​കെ.​​​എ​​​സ്.​​​ഇ.​​​ബി​​​ ​​​ആ​​​രം​​​ഭി​​​ച്ചു.​​​ ​​​തെ​​​ക്ക​​​ൻ​​​ ​​​കേ​​​ര​​​ള​​​ത്തി​​​ലെ​​​ ​​​സെ​​​ക്ഷ​​​ൻ​​​ ​​​ഓ​​​ഫീ​​​സു​​​ക​​​ളി​​​ലെ​​​ ​​​ജീ​​​വ​​​ന​​​ക്കാ​​​രെ​​​ ​​​എ​​​ത്തി​​​ച്ച് ​​​കാ​​​റ്റി​​​ലും​​​ ​​​മ​​​ഴ​​​യി​​​ലും​​​ ​​​ത​​​ക​​​ർ​​​ന്ന​​​ ​​​ട്രാ​​​ൻ​​​സ്‌​​​ഫോ​​​ർ​​​മ​​​റു​​​ക​​​ളും,​​​വൈ​​​ദ്യു​​​തി​​​ ​​​തൂ​​​ണു​​​ക​​​ളും,​​​ലൈ​​​നു​​​ക​​​ളും​​​ ​​​പു​​​നഃ​​​സ്ഥാ​​​പി​​​ക്ക​​​ണ​​​മെ​​​ന്നാ​​​ണ് ​​​നി​​​ർ​​​ദ്ദേ​​​ശം.​​​ ​​​വൈ​​​ദ്യു​​​തി​​​ ​​​ബ​​​ന്ധം​​​ ​​​ന​​​ഷ്ട​​​പ്പെ​​​ട്ട​​​ ​​​ഓ​​​രോ​​​ ​​​വീ​​​ട്ടി​​​ലും​​​ ​​​യു​​​ദ്ധ​​​കാ​​​ലാ​​​ടി​​​സ്ഥാ​​​ന​​​ത്തി​​​ൽ​​​ ​​​വൈ​​​ദ്യു​​​തി​​​ ​​​എ​​​ത്തി​​​ക്കാ​​​ൻ​​​ ​​​ന​​​ട​​​പ​​​ടി​​​ ​​​സ്വീ​​​ക​​​രി​​​ക്ക​​​ണ​​​മെ​​​ന്നും​​​ ​​​മ​​​ന്ത്രി​​​ ​​​കെ.​​​എ​​​സ്.​​​ഇ.​​​ബി​​​ ​​​സി.​​​എം.​​​ഡി​​​ ​​​ബി​​​ജു​​​ ​​​പ്ര​​​ഭാ​​​ക​​​റി​​​നു​​​ ​​​നി​​​ർ​​​ദ്ദേ​​​ശം​​​ ​​​ന​​​ൽ​​​കി.