മുടപുരം: വിവിധ ആവശ്യങ്ങൾ ഉന്നയിച്ച് ട്രാവൻകൂർ കയർ തൊഴിലാളി യൂണിയന്റെ ( സി.ഐ.ടി.യു) ആഭിമുഖ്യത്തിൽ ആറ്റിങ്ങലിലെ കയർ പ്രോജക്ട് ഓഫീസിനു മുന്നിൽ ഇന്ന് രാവിലെ 10ന് കയർ തൊഴിലാളികളുടെ മാർച്ചും ധർണയും സംഘടിപ്പിക്കും. സി.പി.എം ജില്ലാ സെക്രട്ടറി വി.ജോയി എം.എൽ.എ ഉദ്‌ഘാടനം ചെയ്യും. ആർ.രാമു,ആർ.സുഭാഷ്, അഡ്വ.എൻ.സായികുമാർ,അഞ്ചുതെങ്ങ് സുരേന്ദ്രൻ,ബി.ചന്ദ്രികാമ്മ,എം.എം.ഇബ്രാഹിം,എം.മുരളി എന്നിവർ സംസാരിക്കും.