വർക്കല: കുട്ടികളിൽ കാർഷിക സംസ്‌കാരം വളർത്തുക എന്ന ലക്ഷ്യത്തോടെ സർക്കാർ നടപ്പിലാക്കുന്ന സ്‌കൂൾ പച്ചക്കറി തോട്ടങ്ങൾക്ക് ഇടവ ഗ്രാമപഞ്ചായത്തിൽ തുടക്കമായി. പദ്ധതിയുടെ ഉദ്ഘാടനം വെറ്റക്കട ഗവ.എം.യു.പി സ്‌കൂളിൽ പഞ്ചായത്ത് പ്രസിഡന്റ് എ.ബാലിക് നിർവഹിച്ചു.
വൈസ് പ്രസിഡന്റ് ശുഭ.ആർ.എസ്.കുമാർ അദ്ധ്യക്ഷത വഹിച്ചു . ക്ഷേമകാര്യ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർപേഴ്സൺ ബിന്ദു. സി,വാർഡ് മെമ്പർ ജെസി.ബി,സ്‌കൂൾ ഹെഡ്മാസ്റ്റർ സതീശൻ.വി,കാർഷിക കർമസേന സെക്രട്ടറി സുൽഫിക്കർ,കൃഷി ഓഫീസർ അനശ്വര.ആർ.എസ് തുടങ്ങിയവർ പങ്കെടുത്തു. 2024-25 വർഷത്തിൽ പഞ്ചായത്തിലെ 8 സ്‌കൂളുകളിലും 25 അങ്കണവാടികളിലും ജനകീയസൂത്രണ പദ്ധതി പ്രകാരം പച്ചക്കറി തോട്ടം ആരംഭിക്കും.