പള്ളിക്കൽ:ലോക പ്രകൃതിസംരക്ഷണ ദിനത്തിൽ മടവൂർ ഗവ.എൽ.പി.സ്‌കൂൾ കളരി അമ്പലത്തിലെ കാവിൽ സംഘടിപ്പിച്ച പ്രകൃതിസമ്പർക്ക പരിപാടി ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് എം.ബിജുകുമാർ ഉദ്ഘാടനം ചെയ്‌തു. പ്രകൃതിപാഠങ്ങളെക്കുറിച്ച് കവി മടവൂർ രാധാകൃഷ്ണൻ മുഖ്യപ്രഭാഷണം നടത്തി. പി.ടി.എ പ്രസിഡന്റ് സജിത്ത് മടവൂർ അദ്ധ്യക്ഷത വഹിച്ചു. ക്ഷേത്ര പ്രസിഡന്റ് ബാലകൃഷ്ണൻ,ഹെഡ്മിസ്ട്രസ് അമ്പിളി.കെ,എസ്.അശോകൻ,കുമാരി രോഹിണി,സീനിയർ അസിസ്റ്റന്റ് പ്രീത.കെ.എൽ,വിദ്യാർത്ഥികളായ വിസ്‌മയ,ആതിരപ്രതീഷ്,രോഹിണി എന്നിവർ പങ്കെടുത്തു.