p

തിരുവനന്തപുരം: ജനകീയ പങ്കാളിത്തത്തോടെ ബസ് സ‌‌ർവീസുകളിൽ ഗുണകരമായ മാറ്റം വരുത്തുന്നത് ലക്ഷ്യമിട്ട് ഗതാഗതവകുപ്പ് ആരംഭിച്ച ജനകീയ സദസുകളിൽ കെ.എസ്.ആർ.ടി.സി പുറത്ത്. അതാത് എം.എൽ.എ മാരുടെ

നേതൃത്വത്തിലാണ് എല്ലാ നിയോജക മണ്ഡലങ്ങളിലും ജനകീയ സദസുകൾ . ബസില്ലാത്ത റൂട്ടുകൾ, ബസ് കൂടുതൽ വേണ്ടവ, സമയക്രമത്തിൽ വരുത്തേണ്ട മാറ്റം തുടങ്ങിയവയാണ് സദസ് ചർച്ച ചെയ്യുക.

ഗതാഗത മന്ത്രിയുടെ നിർദേശ പ്രകാരം ആരംഭിച്ച സദസുകൾ സംഘടിപ്പിക്കേണ്ട ചുമതല മോട്ടോർ വാഹനവകുപ്പിനാണ്. പ്രദേശത്തെ സ്വകാര്യബസ് ഉടമകളുടെ പ്രതിനിധികളെ ഉൾപ്പെടെ ക്ഷണിക്കുമ്പോഴാണ് കെ.എസ്.ആർ.ടി.സി ഉദ്യോഗസ്ഥരെ പൂർണമായും ഒഴിവാക്കുന്നത്.അതാത് മണ്ഡലത്തിലെ മുൻസിപ്പൽ ചെയർമാൻമാർ, ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റുമാർ, ഗ്രാമ പഞ്ചായത്ത് പ്രസിഡന്റുമാർ , ഡെപ്യൂട്ടി പൊലീസ് സൂപ്രണ്ട്, തഹസിൽദാർ ,പൊതുമാരാമത്ത്, നാഷണൽ ഹൈവേ പ്രതിനിധികൾ,റെസിഡൻസ് അസോസിയേഷനുകൾ, ബസ് ഉടമകൾർ, മോട്ടോർ വാഹന തൊഴിലാളി സംഘടനാ നേതാക്കൾ, തുടങ്ങിയവരെ ഉൾപ്പെടുത്തിയാണ് യോഗം സംഘടിപ്പിക്കുന്നത്. കെ.എസ്.ആർ.ടി.സിയെ ഒഴിവാക്കയതിന് ബന്ധപ്പെട്ടവർക്ക്

മറുപടിയില്ല.എന്നാൽ,ജനകീയ സദസിന്റെ തീരുമാനം കെ.എസ്.ആർ.ടി.സിക്കും ബാധകമാക്കേണ്ടി വരും.

പുതിയ സ്വകാര്യ

ബസ് പെർമിറ്റുകൾ

ജനകീയ സദസുകൾക്ക് മുമ്പു തന്നെ പുതിയ റൂട്ടുകൾ നി‌ർദേശിക്കാൻ അവസരമുണ്ട്. ഇതനുസരിച്ച് സ്വകാര്യ ബസുകൾക്ക് പെർമിറ്റ് നൽകാനാണ് തീരുമാനം. കെ.എസ്.ആർ.ടി.സിക്ക് വേണ്ടത്ര ബസുകളില്ലാത്തതിനാലാണിതെന്നാണ് വിശദീകരണം. നിയമപോരാട്ടത്തിലൂടെ കെ.എസ്.ആർ.ടി.സിക്ക് കൈവന്ന 241 ദേശസാൽകൃത റൂട്ടുകൾ പോലും സ്വകാര്യമേഖലയ്ക്ക് കൈമാറാൻ ഗൂഢനീക്കം തുടങ്ങി.

''കെ.എസ്.ആർ.ടി.സി ഇല്ലാതെ പൊതുഗതാഗതം മെച്ചപ്പെടുത്തുന്നത് എങ്ങനെ? .അവരെ കൂടി ഉൾക്കൊള്ളിച്ച് ജനകീയ സദസുകർ അർത്ഥവത്താക്കണം''

- എം.ജി.രാഹുൽ,

ജനറൽ സെക്രട്ടറി.

കെ.എസ്.ടി.ഇ..യു

ആ​ർ.​സി​ ​വി​ത​ര​ണം
വീ​ണ്ടുംനി​ല​ച്ചു

#​ഡ്രൈ​വിം​ഗ് ​ലൈ​സ​സ് ​അ​ച്ച​ടി​യും​ ​മു​ട​ങ്ങും
തി​രു​വ​ന​ന്ത​പു​രം​:​ ​സം​സ്ഥാ​ന​ത്തെ​ ​പു​തി​യ​ ​വാ​ഹ​ന​ങ്ങ​ളു​ടെ​ ​ആ​ർ.​സി​ ​(​ര​ജി​സ്ട്രേ​ഷ​ൻ​ ​സ​ർ​ട്ടി​ഫി​ക്ക​റ്റ്)​ ​വി​ത​ര​ണം​ ​വീ​ണ്ടും​ ​നി​ല​ച്ചു.​ ​ഡ്രൈ​വിം​ഗ് ​ലൈ​സ​ൻ​സ് ​വി​ത​ര​ണം​ ​ഏ​തു​ ​നി​മി​ഷ​വും​ ​നി​ല​യ്ക്കും.​ ​ഇ​തും​ ​ര​ണ്ടും​ ​അ​ച്ച​ടി​ച്ചു​ ​വി​ത​ര​ണം​ ​ചെ​യ്യു​ന്ന​ ​ഐ.​ടി.​ഐ.​ ​ലി​മി​റ്റ​ഡി​ന് ​കു​ടി​ശ്ശി​ക​യാ​യ​ 10​ ​കോ​ടി​യോ​ളം​ ​ന​ൽ​കാ​ത്ത​താ​ണ് ​കാ​ര​ണം.
തു​ക​ ​ആ​വ​ശ്യ​പ്പെ​ട്ട് ​ഗ​താ​ഗ​ത​വ​കു​പ്പ് ​ക​ത്ത​യ​ച്ചി​ട്ട് ​ഒ​രു​ ​മാ​സ​ത്തി​ലേ​റെ​യാ​യെ​ങ്കി​ലും​ ​ധ​ന​വ​കു​പ്പ് ​അ​ന​ങ്ങി​യി​ട്ടി​ല്ല.
ആ​ർ.​സി.​ ​ത​യ്യാ​റാ​ക്കാ​നു​ള്ള​ ​കാ​ർ​ഡ് ​എ​ത്തി​ക്കു​ന്ന​ത് 25​ ​മു​ത​ൽ​ ​ക​മ്പ​നി​ ​അ​വ​സാ​നി​പ്പി​ച്ചു.​ ​ര​ണ്ടു​ ​ദി​വ​സ​മാ​യി​ ​ആ​ർ.​സി.​ ​അ​ച്ച​ടി​ ​നി​റു​ത്തി​യി​ട്ട്.​ .​ 85,000​ ​ലൈ​സ​ൻ​സും​ ​ര​ണ്ടു​ല​ക്ഷം​ ​ആ​ർ.​സി.​യു​മാ​ണ് ​ഇ​നി​ ​അ​ച്ച​ടി​ക്കാ​നു​ള്ള​ത്.​ ​ധ​ന,​ഗ​താ​ഗ​ത​ ​വ​കു​പ്പ് ​ത​ർ​ക്ക​ത്തി​ൽ​ ​ക​ഴി​ഞ്ഞ​ ​ന​വം​ബ​റി​ൽ​ ​ആ​ർ.​സി.,​ ​ലൈ​സ​ൻ​സ് ​വി​ത​ര​ണം​ ​മു​ട​ങ്ങി​യി​രു​ന്നു.​ ​മു​ഖ്യ​മ​ന്ത്രി​ ​ഇ​ട​പെ​ട്ട​ ​ശേ​ഷം​ ​കു​ടി​ശ്ശി​ക​ ​തീ​ർ​ക്കാ​ൻ​ 8.68​ ​കോ​ടി​ ​ധ​ന​വ​കു​പ്പ് ​ന​ൽ​കി.​ ​ഫെ​ബ്രു​വ​രി,​ ​മാ​ർ​ച്ച് ​മാ​സ​ങ്ങ​ളി​ലെ​ ​ബി​ല്ല് ​മേ​യി​ലും​ ​ഏ​പ്രി​ലി​ലെ​ ​ബി​ല്ല് ​ജൂ​ണി​ലു​മാ​ണ് ​ന​ൽ​കി​യ​ത്.​ ​പി​ന്നീ​ടൊ​ന്നും​ ​ന​ൽ​കി​യി​ല്ല.​ ​ലൈ​സ​ൻ​സ്,​ ​ആ​ർ.​സി​ ​അ​ച്ച​ടി​ ​ക​രാ​ർ​ ​നേ​ടി​യെ​ടു​ക്കാ​ൻ​ ​ചി​ല​ ​സ്വ​കാ​ര്യ​ ​ക​മ്പ​നി​ക​ൾ​ ​ച​ര​ടു​ ​വ​ലി​ക്കു​ന്നു​ണ്ട്.​ ​അ​ച്ച​ടി​ ​മു​ട​ക്കി,​ക​രാ​ർ​ ​സ്വ​കാ​ര്യ​ന്മാ​രി​ലേ​ക്ക് ​എ​ത്തി​ക്കാ​നാ​ണ് ​ശ്ര​മം..

അ​ച്ച​ടി​ക്കൂ​ലി​ ​₹60
ഈ​ടാ​ക്ക​ന്ന​ത് ​₹200
ഗി​ല്ലോ​ച്ചെ​ ​പ്രി​ന്റിം​ഗ് ​ഉ​ൾ​പ്പെ​ടെ​ ​ആ​ധു​നി​ക​ ​സു​ര​ക്ഷാ​സം​വി​ധാ​ന​ങ്ങ​ളു​ള്ള​ ​കാ​ർ​ഡൊ​ന്നി​ന് 60​ ​രൂ​പ​യും​ ​നി​കു​തി​യു​മാ​ണ് ​അ​ച്ച​ടി​ക്കൂ​ലി.​ ​ഒ​രു​ ​കാ​ർ​ഡി​ന് 200​ ​രൂ​പ​ ​അ​പേ​ക്ഷ​ക​രി​ൽ​ ​നി​ന്നും​ ​മോ​ട്ടോ​ർ​വാ​ഹ​ന​വ​കു​പ്പ് ​ഈ​ടാ​ക്കും.​ ​ഈ​ ​തു​ക​ ​ട്ര​ഷ​റി​യി​ലേ​ക്കു​ ​പോ​വും.​ ​മോ​ട്ടോ​ർ​വാ​ഹ​ന​വ​കു​പ്പ് ​തി​രി​കെ​ ​വാ​ങ്ങ​ണം.​ ​ഈ​ ​ഫ​യ​ലി​ലാ​ണ് ​കാ​ല​താ​മ​സം.

മ​ന്ത്രി​യു​ടെ​ ​ചി​ത്രം​ ​മോ​ർ​ഫ്
ചെ​യ്തു​;​ ​വി​വ​രം​തേ​ടി​ ​പൊ​ലീ​സ്

കോ​ഴി​ക്കോ​ട്:​ ​പൊ​തു​മ​രാ​മ​ത്ത് ​മ​ന്ത്രി​ ​പി.​എ​ ​മു​ഹ​മ്മ​ദ് ​റി​യാ​സി​ന്റെ​ ​ചി​ത്രം​ ​മോ​ർ​ഫ് ​ചെ​യ്ത് ​പ്ര​ച​രി​പ്പി​ച്ച​ ​കേ​സി​ൽ​ ​കോ​ഴി​ക്കോ​ട് ​സൈ​ബ​ർ​ ​ക്രൈം​ ​പൊ​ലീ​സ് ​അ​ന്വേ​ഷ​ണം​ ​ആ​രം​ഭി​ച്ചു.​ ​ഫേ​സ്ബു​ക്കി​നോ​ട് ​വി​വ​ര​ങ്ങ​ൾ​ ​തേ​ടി.​ ​മ​ന്ത്രി​യു​ടെ​ ​ഫോ​ട്ടോ​ ​മോ​ർ​ഫ് ​ചെ​യ്ത് ​സ്ത്രീ​ക​ൾ​ക്കൊ​പ്പം​ ​ചേ​ർ​ത്ത് ​സ​മൂ​ഹ​മാ​ദ്ധ്യ​മ​ത്തി​ൽ​ ​പ്ര​ച​രി​പ്പി​ക്കു​ക​യാ​യി​രു​ന്നു.​ ​യു​വ​തി​യു​ടെ​ ​പേ​രി​ലു​ള്ള​ ​ഫേ​സ്ബു​ക്ക് ​പേ​ജി​ലാ​ണ് ​ചി​ത്ര​ങ്ങ​ൾ​ ​പ്ര​ച​രി​പ്പി​ച്ച​ത്.​ ​അ​തി​നാ​ൽ​ ​ഈ​ ​പേ​ജ് ​ഇ​പ്പോ​ൾ​ ​ആ​രാ​ണ് ​ഉ​പ​യോ​ഗി​ച്ച​തെ​ന്നും​ ​എ​വി​ടെ​ ​നി​ന്നാ​ണ് ​ചി​ത്രം​ ​പോ​സ്റ്റ് ​ചെ​യ്ത​തെ​ന്ന​തു​മു​ൾ​പ്പെ​ടെ​യു​ള്ള​ ​വി​വ​ര​ങ്ങ​ളാ​ണ് ​ഫേ​സ്ബു​ക്കി​നോ​ട് ​തേ​ടി​യ​ത്.​ ​പ്രാ​ഥ​മി​ക​ ​പ​രി​ശോ​ധ​ന​യി​ൽ​ ​ചി​ത്ര​ങ്ങ​ൾ​ ​എ​ഡി​റ്റ് ​ചെ​യ്ത​താ​ണെ​ന്ന് ​പൊ​ലീ​സ് ​ക​ണ്ടെ​ത്തി.