പൂവാർ:കെ.എസ്.ആർ.ടി.സി പെൻഷണേഴ്സ് ഓർഗനൈസേഷൻ പൂവാർ യൂണിറ്റിന്റെ അർദ്ധ വാർഷിക പൊതുയോഗം സംസ്ഥാന സെക്രട്ടറി എം.നടരാജൻ ആശാരി ഉദ്ഘാടനം ചെയ്‌തു. ജില്ലാ സെക്രട്ടറി രാജശേഖരൻ നായർ,യൂണിറ്റ് പ്രസിഡന്റ് എസ്.കുമാരപിള്ള,ട്രഷറർ രാമചന്ദ്രൻ നായർ,എം.എസ്.അജിത് കുമാർ തുടങ്ങിയവർ സംസാരിച്ചു.