പാറശാല: പാറശാല ഗവ.വൊക്കേഷണൽ ആൻഡ് ഹയർ സെക്കൻഡറി സ്‌കൂളിൽ ശാസ്ത്ര ക്ലബ്ബിന്റെ ആഭിമുഖ്യത്തിൽ ലോക പ്രകൃതി സംരക്ഷണ ദിനം ആചരിച്ചു. പി.ടി.എയുടെ നേതൃത്വത്തിലാണ് പരിപാടി സംഘടിപ്പിച്ചത്. ചടങ്ങിൽ ഹരിത കർമ്മ സേനാംഗങ്ങളെ ആദരിച്ചു. പി.ടി.എ ഭാരവാഹികളായ അനിൽകുമാർ,ബിനിൽ,പ്രഥമാദ്ധ്യാപിക ഷഹ്ബാനത് അദ്ധ്യാപകരായ കരീം,അജികുമാർ,ലത,അനിത,സജി എന്നിവർ പങ്കെടുത്തു.