പാറശാല: പാറശാല തിരുനാരായണപുരം പേരൂർ ശ്രീകൃഷ്‌ണ സ്വാമി ക്ഷേത്രത്തിലെ അഷ്ടമി രോഹിണി മഹോത്സവവും 25-ാമത് ഭാഗവത സപ്‌താഹയജ്ഞവും ആഗസ്റ്റ് 17 മുതൽ 26 വരെ നടക്കും. ക്ഷേത്ര പൂജകൾക്ക് തന്ത്രി ഇടയ്‌ക്കോട് പുതുപ്പള്ളി മഠത്തിൽ ശ്രീധര നാരായണരുവും ( പ്രദീപ് നമ്പൂതിരി ) ക്ഷേത്ര മേൽശാന്തി സതീശൻ പോറ്റിയും സപ്‌താഹയജ്ഞം ഭാഗവത പണ്ഡിതൻ കൊട്ടാരക്കര ശ്രീജിത് കെ.നായരും നേതൃത്വം നൽകും.