തിരുവനന്തപുരം: പേരൂ‌ർക്കടയിൽ നിന്നുള്ള പൈപ്പ് ലൈനിൽ അമ്പലമുക്കിന് സമീപമുണ്ടായ ചോർച്ചയെ തുടർന്ന് അറ്റകുറ്റപ്പണികൾ നടക്കുന്നതിനാൽ ഇന്ന് രാത്രി 10 മുതൽ നാളെ വൈകിട്ട് 6 വരെ കുടിവെള്ള വിതരണം മുടങ്ങും. പേരൂർക്കട,ഊളൻപാറ,കുടപ്പനക്കുന്ന്,അമ്പലമുക്ക്,മുട്ടട,പരുത്തിപ്പാറ,നാലാഞ്ചിറ,കേശവദാസപുരം,ഉള്ളൂർ ജവഹർനഗർ, വെള്ളയമ്പലം,കവടിയാർ,കുറവൻകോണം,നന്തൻകോട്,പട്ടം,പ്ലാമൂട്,മുറിഞ്ഞപാലം,ഗൗരീശപട്ടം,മെഡിക്കൽ കോളേജ്, കുമാരപുരം എന്നി സ്ഥലങ്ങളിലെ കുടിവെള്ള വിതരണമാണ് മുടങ്ങുന്നത്. ആവശ്യമായ മുൻകരുതലെടുക്കണമെന്ന് വാട്ടർ അതോറിട്ടി നോർത്ത് ഡിവിഷൻ എക്‌സിക്യുട്ടീവ് എൻജിനിയർ അറിയിച്ചു.