ആര്യനാട്: ആര്യനാട് കാര്യോട് ഇരുമ്പ് പാലത്തിന് താഴെ നിന്നായി കഞ്ചാവുചെടി കണ്ടെത്തി. 34 സെന്റീമീറ്റർ ഉയരമുണ്ട്. ആര്യനാട് എക്സൈസ് ഇൻസ്‌പെക്ടർ അഖിലിന് ലഭിച്ച രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തിലാണ് പരിശോധന നടത്തിയത്.അസിസ്റ്റന്റ് എക്‌സ‌ൈസ് ഇൻസ്‌പെക്ടർ രജികുമാർ,സിവിൽ എക്‌സൈസ് ഓഫീസർമാരായ കിരൺ,ജിഷ്ണു എന്നിവരും പങ്കെടുത്തു.