വിഴിഞ്ഞം: കിണറ്റിൽ വീണ ആടിനെ ഫയർഫോഴ്സ് രക്ഷപ്പെടുത്തി. കോട്ടുകാൽ പയറ്റുവിള പനംപഴിഞ്ഞി ആസിയ മൻസിലിൽ ജി.ഹനീഫയുടെ ആടിനെയാണ് രക്ഷപ്പെടുത്തിയത്. വായു സഞ്ചാരമില്ലാത്തതും 80 അടി താഴ്‌ചയുമുള്ള കിണറ്റിലാണ് രണ്ടുമാസം പ്രായമുള്ള ആട് വീണത്. ഫയർ ആന്റ് റസ്‌ക്യൂ ഓഫീസർ റഹിൽ ഓക്‌സിജൻ സിലിണ്ടർ ധരിച്ച് കിണറ്റിലിറങ്ങി വലയുടെ സഹായത്തോടെയാണ് ആടിനെ കരയിലെത്തിച്ചത്. ഗ്രേഡ് എ.എസ്.ടി ഒ അലി അക്ബർ,ഫയർ ആന്റ് റെസ്‌ക്യൂ ഓഫീസർമാരായ ജിനേഷ്,അനുരാജ്,സുരേഷ്,സന്തോഷ് കുമാർ എന്നിവരാണ് രക്ഷാപ്രവർത്തനം നടത്തിയത്.