ആറ്റിങ്ങൽ: 20 വർഷം, 1,500ലധികം വേദികളിൽ വിവിധ വേഷങ്ങളിൽ നിറഞ്ഞാടിയ ബിന്ദു ചിറയിൻകീഴ് എന്ന പറയാത്ത്കോണം പടിഞ്ഞാറ്റുവിള വീട്ടിൽ ഓമന (46) ഇന്ന് കിടപ്പുരോഗിയാണ്. തിരുവനന്തപുരം നവോദയ അടക്കം നാല് സമിതികളിലായി നിരവധി വേഷങ്ങൾ ചെയ്ത് ശ്രദ്ധേയയായ കലാകാരിയാണ് ബിന്ദു. ഒൻപത് വർഷം മുമ്പുണ്ടായ വീഴ്ചയിൽ വലതുകൈക്ക് പരിക്കേറ്റിരുന്നു. ഒടുവിൽ കൈ മുറിച്ചുമാറ്രേണ്ട അവസ്ഥയിലായി. വിവിധ അസുഖങ്ങളാൽ ഇടതു കൈയും കാലുകളും തളർന്നു. പരസഹായമില്ലാതെ ജീവിക്കാനാകാത്ത സ്ഥിതി. ഫിസിയോ തെറാപ്പിയിലൂടെയാണ് ചെറിയ ആശ്വാസമുള്ളത്.
ഭർത്താവ് ഉപപേക്ഷിച്ച ബിന്ദുവിന് രണ്ട് മക്കളുണ്ട്. ചികിത്സയ്ക്കായി വീട് വിറ്റു. നിലവിൽ ചിറയിൻകീഴ് മുടപുരത്ത് വാടക വീട്ടിലാണ് താമസിക്കുന്നത്. മൂത്ത മകന് കൂലിപ്പണിയിലൂടെ ലഭിക്കുന്ന വരുമാനമാണ് അമ്മയടക്കമുള്ള കുടുംബത്തിന്റെ ഏക അത്താണി. ഈ വരുമാനം കൊണ്ട് വീട്ടുവാടകയും ചികിത്സയും മറ്റ് ചെലവുകളും ഒന്നും നടക്കുന്നില്ല. സുമനസുകളുടെ സഹായമുണ്ടങ്കിലേ ഈ കലാകാരിക്കും കുടുംബത്തിനും ഇനി മുന്നോട്ടുപോകാനാകൂ. ഓമനയുടെ അക്കൗണ്ട് നമ്പർ: 10260100000 8973, ഐ.എഫ്.എസ്.സി: IFSC IOBA0001026. ഗൂഗിൾപേ നമ്പർ: 8137838051.