വെഞ്ഞാറമൂട്:ജില്ലാ ക്വാറി ആൻഡ് അദർ കൺസ്ട്രക്ഷൻ വർക്കേഴ്സ് യൂണിയൻ വെഞ്ഞാറമൂട് ഏരിയ സമ്മേളനം മുതുവിള ക്ഷീര സംഘത്തിൽ നടന്നു.അഡ്വ.ഡി.കെ.മുരളി എം.എൽ.എ ഉദ്‌ഘാടനം ചെയ്തു.ശശി കളമച്ചൽ അദ്ധ്യക്ഷനായി.ജില്ലാ ജനറൽ സെക്രട്ടറി മണ്ണാറം രാമചന്ദ്രൻ,ഖാദർ,കണ്മണി വിഷ്ണു,കെ.സദാശിവൻ,ആർ.മോഹനൻ,ഡി.വിജയകുമാർ,ജി.ബേബി തുടങ്ങിയവർ സംസാരിച്ചു. ഭാരവാഹികളായി കണ്മണി വിഷ്ണു(സെക്രട്ടറി),അജയകുമാർ(പ്രസിഡന്റ്),സജികുമാർ(ട്രഷറർ),ജയശ്രീ(ജോ.സെക്രട്ടറി),സദാശിവൻ(വൈസ് പ്രസിഡന്റ്) എന്നിവരെ തിരഞ്ഞെടുത്തു.