വെഞ്ഞാറമൂട്:പുരോഗമന കലാസാഹിത്യ സംഘം വാമനപുരം യൂണിറ്റിന്റെയും കളമച്ചൽ നേതാജി സ്മാരക ഗ്രന്ഥശാലയുടെയും ആഭിമുഖ്യത്തിൽ കളമച്ചൽ ഗ്രന്ഥശാലാ ഹാളിൽ പ്രാദേശിക എഴുത്തുകാരുടെ രചനകൾ അവതരിപ്പിച്ച് ചർച്ച ചെയ്തു.യൂണിറ്റ് പ്രസിഡന്റ് വി.എസ്.അശോകിന്റെ അദ്ധ്യക്ഷതയിൽ ഗ്രന്ഥശാല പ്രസിഡന്റ് ശിവരാജൻ സ്വാഗതം പറഞ്ഞു.പുതിയ എഴുത്തുകാരെ പ്രൊഫ.ടി. ഷാജികുമാർ പരിചയപ്പെടുത്തി.കവിയും സാംസ്കാരിക പ്രവർത്തകനുമായ സുഭാഷ് ബാബു ജി.എസ്.രചനകൾ വിലയിരുത്തി.സ്വന്തം രചനകളവതരിപ്പിച്ച ആദിത്യ എസ്,അനശ്വര ബി.എസ് എന്നിവരെ പുരോഗമന കലാസാഹിത്യ സംഘം ഏരിയ സെക്രട്ടറി ഷാഹിനാദ് പുല്ലമ്പാറ അനുമോദിച്ചു.പഞ്ചായത്ത് അംഗം സുനൈദ സലിം,ഡോ.നജീബ്,ഡോ.ഉണ്ണികൃഷ്ണൻ പാറയ്ക്കൽ,ശ്രീകണഠൻ നായർ,സുധി ലാൽ എന്നിവർ സംസാരിച്ചു.'അറിയുന്നില്ല ഭവാൻ'എന്ന ഹ്രസ്വചിത്രം പ്രദർശിപ്പിച്ചു.