പള്ളിക്കൽ: മടവൂരിൽ എൻ.എസ്.എസ് മേഖലാസമ്മേളനവും വിദ്യാർത്ഥി പ്രതിഭാസംഗമവും താലൂക്ക് യൂണിയൻ പ്രസിഡന്റ് ജി.മധുസൂദനൻനായർ ഉദ്ഘാടനം ചെയ്തു.മടവൂർ,പള്ളിക്കൽ,നാവായിക്കുളം, പോങ്ങനാട് മേഖലകളിലെ കരയോഗങ്ങളുടെ സംയുക്ത സമ്മേളനമാണ് യൂണിയൻ വൈസ് പ്രസിഡന്റ് ഡോ.സി.എസ്. ഷൈജുമോന്റെ അദ്ധ്യക്ഷതയിൽ നടന്നത്.ആഗസ്റ്റ് 20ന് അറ്റിങ്ങലിൽ നടക്കുന്ന താലൂക്ക് സമ്മേളനം വിജയിപ്പിക്കുന്നതിനായി മേഖലാസമിതി രൂപീകരിച്ചു.യൂണിയൻ സെക്രട്ടറി ജി.അശോക് കുമാർ, മേഖലാകൺവീനർമാരായ ബി.ജയപ്രകാശ്,പി.പ്രതീഷ്‌കുമാർ,ജി.എസ്.പ്രതാപൻ,കെ.മാധവക്കുറുപ്പ്, വനിതായൂണിയൻ പ്രസിഡന്റ് ബി.എസ്. കുമാരിലത,പ്രതിനിധിസഭാംഗങ്ങളായ അയണിക്കാട്ടുകോണം കരയോഗം പ്രസിഡന്റ് എസ്. അജൈന്ദ്രകുമാർ, കെ.ജഗദീശ് ചന്ദ്രൻ ഉണ്ണിത്താൻ, ടി.രാകേഷ് തുടങ്ങിയവർ പങ്കെടുത്തു.