കടയ്ക്കാവൂർ: അഞ്ചുതെങ്ങ് പഞ്ചായത്തിലെ മീരാൻ കടവ്,അഞ്ചുതെങ്ങ് കോട്ട വളവ്,അഞ്ചുതെങ്ങ് മുസ്ലിം പള്ളി,അമ്മൻ കോവിൽ, മൂലൈത്തോട്ടം തുടങ്ങിയ പ്രദേശങ്ങളിൽ തെരുവ് വിളക്കുകൾ കത്താത് മൂലം യാത്രക്കാർ ഇരുട്ടിൽ തപ്പുന്നു.പഞ്ചായത്തിൽ പരാതി നൽകിയെങ്കിലും പരിഹാരം ഉണ്ടായില്ലെന്നാണ് നാട്ടുകാർ പറയുന്നത്.ഇരുട്ടിന്റെ മറവിൽ യാത്രക്കാർക്കെതിരെ പല അക്രമങ്ങളും നടക്കുന്നുണ്ട്.വഴിവിളക്കുകൾ കത്തിക്കാൻ പഞ്ചായത്ത് അടിയന്തരമായി നടപടി സ്വീകരിക്കണമെന്നാണ് നാട്ടുകാരുടെ ആവശ്യം.