കല്ലമ്പലം: നാവായിക്കുളം ഇരുപത്തെട്ടാംമൈൽ ശ്രീസരസ്വതി വിലാസം എൻ.എസ്.എസ് കരയോഗത്തിന്റെ നേതൃത്വത്തിൽ ഫാർമേഴ്സ് സഹകരണ സംഘം ഹാളിൽ നടന്ന മെരിറ്റ് സ്കോളർഷിപ്പ് വിതരണത്തിന്റെ ഉദ്ഘാടനം താലൂക്ക് യൂണിയൻ പ്രസിഡന്റ് അഡ്വ.ജി.മധു സൂദനൻ പിള്ള നിർവഹിച്ചു.കരയോഗം പ്രസിഡന്റ് അഡ്വ.വി.കെ ജയിൻ അദ്ധ്യക്ഷത വഹിച്ചു.എസ്.എസ്.എൽ.സി,പ്ലസ്ടു പരീക്ഷകളിൽ ഉന്നതവിജയം നേടിയവരെയും എം.ബി.ബി.എസ് ബിരുദം കരസ്ഥമാക്കിയ വിദ്യാർത്ഥിയെയും സമഗ്രശിക്ഷ കേരള അഡിഷണൽ ഡയറക്ടർ ആർ.ഷിബു ക്യാഷ് അവാർഡും മെമന്റോയും നൽകി അനുമോദിച്ചു.താലൂക്ക് യൂണിയൻ സെക്രട്ടറി ജി.അശോകുമാർ,പി.ഉണ്ണികൃഷ്ണ കുറുപ്പ്,എൻ.എസ്.എസ് മേഖലാ കൺവീനർ ജയ പ്രകാശ്,വി.ബിജു എന്നിവർ സംസാരിച്ചു.