nevin

മ​ല​യി​ൻ​കീ​ഴ്:​ ​ഡ​ൽ​ഹി​യി​ലെ​ ​ഐ.​എ.​എ​സ് ​പ​രി​ശീ​ല​ന​ ​കേ​ന്ദ്ര​ത്തി​ൽ​ ​വെ​ള്ള​ക്കെ​ട്ടി​ൽ​ ​മ​രി​ച്ച​ ​നെ​വി​ന്റെ​ ​(28​)​ ​ചേ​ത​ന​യ​റ്റ​ ​ശ​രീ​ര​വും​ ​കാ​ത്ത് ​ത​ച്ചോ​ട്ടു​കാ​വ് ​പി​ടാ​ര​ത്തെ​ ​'​ഡെ​യി​ൽ​ ​വി​ല്ല​".​ ​ഇ​ന്ന​ലെ​ ​രാ​ത്രി​11.45ഓടെ​ ​തി​രു​വ​ന​ന്ത​പു​ര​ത്തെ​ത്തി​ച്ച​ ​മൃ​ത​ദേ​ഹം​ പാങ്ങോട് എസ്.കെ ആശുപത്രിയിലെ ​മോ​ർ​ച്ച​റി​യി​ലേ​ക്ക് ​മാ​റ്റി.​ മന്ത്രി ശിവൻകുട്ടിയും ഐ.ബി.സതീഷ് എം.എൽ.എയും ചേർന്ന് വിമാനത്താവളത്തിൽ മൃതദേഹം ഏറ്റുവാങ്ങി. ഇ​ന്ന് ​രാ​വി​ലെ​ ​ആ​ശു​പ​ത്രി​യി​ലെ​ത്തി​ ​ന​ട​പ​ടി​ക​ൾ​ ​പൂ​ർ​ത്തി​യാ​ക്കി​യ​ ​ശേ​ഷം​ 10​ ​ഓ​ടെ​ ​വീ​ട്ടു​വ​ള​പ്പി​ൽ​ ​സം​സ്ക​രി​ക്കു​മെ​ന്ന് ​ബ​ന്ധു​ക്ക​ൾ​ ​അ​റി​യി​ച്ചു.

നെവിന്റെ മാതാപിതാക്കളായ ഡാൽവിൻ സുരേഷും ലാൻസിലറ്റും സഹോദരി നെസിയും ഇന്നലെ രാവിലെ 8 ഓടെ വീട്ടിലെത്തിയിരുന്നു. മാതാവ് ലാൻസിലറ്റിന് ദേഹാസ്വാസ്ത്യം അനുഭവപ്പെട്ടതിനെ തുടർന്ന് സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. നടപടിക്രമങ്ങൾ പൂർത്തിയാക്കി മൃതദേഹം നാട്ടിലേക്കെത്തിക്കുന്നതിനായി ഞായറാഴ്ച വൈകുന്നേരത്തോടെ ബന്ധുക്കൾ ഡൽഹിയിലെത്തിയിരുന്നു.

മൂന്നുമാസം മുമ്പാണ് അവസാനമായി നെവിനും മാതാപിതാക്കളും സഹോദരിയും ഒരുമിച്ച് പിടാരത്തെ ഡെയിൽ വില്ലയിൽ എത്തിയത്. 10-ാം ക്ലാസ് വരെ നെവിൻ പഠിച്ചിരുന്നത് ഇവിടെയാണ്. അതിനുശേഷമാണ് അങ്കമാലിയിലേക്ക് പോയത്. ഡൽഹിലായിരുന്നു ഉന്നത വിദ്യാഭ്യാസം. ലാൻസിലറ്റിന് പിതാവ് നൽകിയ സ്ഥലത്താണ് ഇവർ വീട് നിർമ്മിച്ചത്.

രണ്ടാഴ്ച മുമ്പ് ലാൻസിലറ്റും ഡാൽവിൻ സുരേഷും പിടാരത്ത് എത്തിയിരുന്നു. മക്കളേയും കൂട്ടി ഉടൻ വരുമെന്നാണ് അവർ പറഞ്ഞിരുന്നത്. എന്നാൽ നെവിന്റെ വരവ് ഇത്തരത്തിലായിരിക്കുമെന്ന് ഒരിക്കലും ചിന്തിച്ചിരുന്നില്ലെന്ന് മാതൃസഹോദരൻ ഫ്രാങ്ക്‌ളിൻ നിറകണ്ണുകളോടെ പറഞ്ഞു. പഠനത്തിൽ മിടുക്കനായ നെവിന്റെ സ്വപ്നമായിരുന്നു ഐ.എ.എസ് എന്നത്. അതിനായി അവൻ കഠിനാദ്ധ്വാനം ചെയ്തിരുന്നതായി ബന്ധുക്കൾ പറയുന്നു. നാട്ടിലെത്തുമ്പോൾ എല്ലാവരോടും സ്നേഹത്തോടെയാണ് പെരുമാറിയിരുന്നത്. എറണാകുളം എം.ഇ.എസ് കോളേജ് അദ്ധ്യാപികയായ അനുജത്തി നെസി,​ നെവിന് സുഹൃത്തിനെപ്പോലെയായിരുന്നു. എല്ലാ വിഷയങ്ങളും സഹോദരിയുമായി പങ്കുവച്ചിരുന്നു.