photo

നെയ്യാറ്റിൻകര: നെയ്യാറ്റിൻകര അസോസിയേഷൻ ഫോർ റൂറൽ ഡവലപ്പ്മെന്റ് സംഘടിപ്പിച്ച ഡോ.എ.പി.ജെ അബ്ദുൾ കലാം സ്മൃതി സന്ധ്യയും പ്രതിമാസ സാംസ്കാരിക സദസും ഡോ. എ.ഇ. മുത്തുനായകം ഉദ്ഘാടനം ചെയ്തു.

ആമയിഴഞ്ചാൻ തോട്ടിലെ മാലിന്യക്കൂമ്പാരത്തിനിടയിൽ രക്ഷാപ്രവർത്തനം നടത്തിയ വിജിൻ എന്ന സ്കൂബാ ഡൈവേഴ്സ് ടീം അംഗത്തെ ചടങ്ങിൽ ആദരിച്ചു. സർവകലാശാല റാങ്ക് ജേതാക്കൾക്കുള്ള ഉപഹാരവും ഡോ. മുത്തുനായകം സമ്മാനിച്ചു. നാർഡ് ചെയർമാൻ ജെ.ജോസ് ഫ്രാങ്ക്ലിന്റെ അദ്ധ്യക്ഷതയിൽ സുഗത സ്മൃതി തണലിടത്തിൽ ചേർന്ന യോഗത്തിൽ നിംസ് മെഡിസിറ്റി എം.ഡി ഡോ. എം.എസ് ഫൈസൽഖാൽ ഡോ.കലാം അനുസ്മരണ പ്രഭാഷണം നടത്തി. നഗരസഭ വൈസ് ചെയർപേഴ്സൺ പ്രിയാ സുരേഷ് വിദ്യാർത്ഥി ശാസ്ത്ര പ്രതിഭകളെ അനുമോദിച്ചു. അതിയന്നൂർ ഗ്രാമപഞ്ചായത്ത് സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാൻ കെ.വി.ഷിജു കാരുണ്യ സ്പർശം പദ്ധതി വിതരണം ചെയ്തു. കൗൺസിലർമാരായ കൂട്ടപ്പന മഹേഷ്, പ്രസ് ക്ലബ് സെക്രട്ടറി എ.വി സജിലാൽ, മാദ്ധ്യമപ്രവർത്തകൻ ഗിരീഷ് പരുത്തിമഠം, നന്മ ജില്ലാ സെക്രട്ടറി ഒഡേസ സുരേഷ്, മഹാത്മാ സാംസ്കാരിക വേദി പ്രസിഡന്റ് അഡ്വ. മഞ്ചവിളാകം ജയകുമാർ, ഗാന്ധിദർശൻ സമിതി ബ്ലോക്ക് ചെയർമാൻ ആർ. സഞ്ജീവ്, ജനശ്രീ ബ്ലോക്ക് ചെയർമാൻ അമരവിള സുദേവകുമാർ, ഫ്രാൻ വർക്കിംഗ് ചെയർമാൻ എം.രവീന്ദ്രൻ, നാർഡ് കോ-ഓഡിനേറ്റർമാരായ ജി.ആർ. അനിൽ, ബി. ബാബുരാജ് എന്നിവർ പങ്കെടുത്തു.