കടയ്ക്കാവൂർ: കായിക്കര ആശാൻ സ്മാരകവും ആശാൻ ജന്മശതാബ്ദി ഗ്രന്ഥശാലയും സംയുക്തമായി സംഘടിപ്പിച്ച പ്രതിമാസ പരിപാടിയുടെ ഭാഗമായി കായിക്കര ആശാൻ സ്മാരക ഓപ്പൺ ഓഡിറ്റോറിയത്തിൽ 'കല്യാണിയെന്നും ദാക്ഷായണിയെന്നും പേരായ രണ്ട് സ്ത്രീകളുടെ കത' എന്ന നോവലിനെ ആസ്പദമാക്കി ഡോ.ഭുവനേന്ദ്രൻ പ്രബന്ധം അവതരിപ്പിച്ചു. രാമചന്ദ്രൻ കരവാരം, സനൽ നീറുവിള, സജീവ് ഞെക്കാട് എന്നിവർ സംസാരിച്ചു. പ്രകാശ് പ്ലാവഴികം, പ്രസേന സിന്ധു എന്നിവർ സ്വന്തം കവിതകൾ അവതരിപ്പിച്ചു. രാമചന്ദ്രൻ സ്വാഗതം പറഞ്ഞു. ജെയിൻ വക്കം മോഡറേറ്ററായിരുന്നു.