പാലോട്: നന്ദിയോട് മോഡൽ ജി.ആർ.സി സംഘടിപ്പിക്കുന്ന ജ്യോതിർഗമായ 24 എന്ന ലഹരിവിരുദ്ധ കാമ്പെയിന്റെ ഭാഗമായി നന്ദിയോട് പഞ്ചായത്ത് വാർഡ് തല പ്രവർത്തനങ്ങൾക്ക് പുലിയൂർ വാർഡിൽ തുടക്കമായി.വാർഡ് അംഗം പി.സനിൽകുമാറിന്റെ അദ്ധ്യക്ഷതയിൽ പഞ്ചായത്ത് പ്രസിഡന്റ് ശൈലജ രാജീവൻ ഉദ്ഘാടനം ചെയ്തു.കമ്മ്യൂണിറ്റി കൗൺസിലർ മല്ലിക,സി.ഡി.എസ് ചെയർപേഴ്സൺ ഷില്ലി,കരുണസായി മാനസികാരോഗ്യ കേന്ദ്രം ഡയറക്ടർ ഡോ.എൽ.ആർ മധുജൻ,സ്‌നേഹ,അഞ്ചുലേഖ,എ.ഡി.എസ് സെക്രട്ടറി പ്രിയ
തുടങ്ങിയവർ പങ്കെടുത്തു.