ആറ്റിങ്ങൽ:കെ.വി സുരേന്ദ്രനാഥ് സ്മാരക ലൈബ്രറിയിലേക്ക് ജോയിന്റ് കൗൺസിൽ ആറ്റിങ്ങൽ മേഖലാ കമ്മിറ്റിയുടെ നേതൃത്വത്തിൽ പുസ്തകങ്ങൾ കൈമാറി. ആറ്റിങ്ങൽ സിവിൽ സ്റ്റേഷൻ അങ്കണത്തിൽ നടന്ന ചടങ്ങിൽ ജോയിന്റ് കൗൺസിൽ സംസ്ഥാന കമ്മിറ്റിയംഗം വി.ബാലകൃഷ്ണന് ജില്ലാ കമ്മറ്റിയംഗം ഭാമിദത്ത് പുസ്തകങ്ങൾ കൈമാറി.ആറ്റിങ്ങൽ മേഖലാ പ്രസിഡന്റ് ലിജിൻ.വി അദ്ധ്യക്ഷത വഹിച്ചു.ജോയിന്റ് കൗൺസിൽ സംസ്ഥാന വൈസ് പേഴ്സൺ എം.എസ് സുഗൈതകുമാരി,സംസ്ഥാന കമ്മിറ്റി അംഗം ആർ.സരിത,ജില്ലാ പ്രസിഡന്റ് ആർ.എസ് സജീവ്,ജില്ലാ സെക്രട്ടറി സതീഷ് കണ്ടല,സംസ്ഥാന വനിതാ കമ്മിറ്റി അംഗം ഡി.ബിജിന,വനിതാ കമ്മിറ്റി പ്രസിഡന്റ് ഷംന മോൾ.എം,സെക്രട്ടറി മഞ്ജു.എസ്,മേഖലാ സെക്രട്ടറി സജീവ്.ആർ,മേഖലാ കമ്മിറ്റി അംഗം അജിത്ത്.എസ് തുടങ്ങിയവർ സംസാരിച്ചു.