നെടുമങ്ങാട് : നെടുമങ്ങാട് സവീസ് സകരണ ബാങ്ക്,അരുവിക്കര ഫാർമേഴ്‌സ് സഹകരണ ബാങ്ക് ഭരണസമിതികളിലേയ്ക്ക് നടന്ന തിരഞ്ഞെടുപ്പിൽ എൽ.സി.എഫിന് എതിരില്ല.മന്നൂർക്കോണം രാജേന്ദ്രൻ നെടുമങ്ങാട് സർവീസ് സകരണ ബാങ്ക് പ്രസിഡന്റായി വീണ്ടും തിരഞ്ഞെടുക്കപ്പെട്ടു.സി.പി.എം നെടുമങ്ങാട് ഏരിയ കമ്മിറ്റി അംഗമാണ്. പി.കെ.രാധാകൃഷ്ണപിള്ള, ജി.സുധാകരൻ നായർ, സി.ജയമോഹനൻ,എ.അജിംഖാൻ, പി.എം.എസ്.ഹാഷിം, എസ്.കബീർ, വി.വിജയൻ, സിബിരാജ്.ആർ.ജെ, എസ്.എസ്.ജ്യോതികുമാരി, പി.എസ്.ശാന്തി, സി.എസ്.സരിത എന്നിവരാണ് ഭരണസമിതി അംഗങ്ങൾ. സി.പി.എം അരുവിക്കര ലോക്കൽ കമ്മിറ്റി അംഗം വി.എസ്. സജീവ് കുമാർ അരുവിക്കര ഫാർമേഴ്‌സ് ബാങ്ക് പ്രസിഡന്റായി തിരഞ്ഞെടുക്കപ്പെട്ടു.കോമളകുമാർ, നിഷാന്ത്. എസ്, രവീന്ദ്രൻ നായർ. എസ്, ശ്രീകുമാർ. എസ്, സുരേഷ് കുമാർ.കെ, അബ്ദുൾ റഹീം.എസ്, സുരേഷ്കുമാർ. എസ്. എസ്, ഹരീന്ദ്രൻ. കെ, അനീഷ് ഷാ. എ. ആർ, ലിസി. എസ്, കോമളവല്ലി അമ്മ. എ, മഞ്ജു. എസ്, രഞ്ജിത്ത് ലാൽ, മോഹകുമാർ.ടി എന്നിവരാണ് ഭരണസമിതി അംഗങ്ങൾ.