hi

വെഞ്ഞാറമൂട്:വെഞ്ഞാറമൂട് ഗവ.യു.പി സ്കൂളിലെ ക്ലബ്ബുകളുടെ ആഭിമുഖ്യത്തിൽ ലോക പ്രകൃതി സംരക്ഷണ ദിന ഭാഗമായി കടലുകാണിപാറ,മീൻമുട്ടി വെള്ളച്ചാട്ടം,പുളിമാത്ത് പഞ്ചായത്തിലെ താളിക്കുഴി നെൽപ്പാടം എന്നിവിടങ്ങളിലേക്ക് പ്രകൃതി പഠനയാത്ര സംഘടിപ്പിച്ചു.പരിസ്ഥിതി പ്രവർത്തകൻ അനിൽ വെഞ്ഞാറമൂട് വിശിഷ്ടാതിഥിയായി.കടലുകാണിപ്പാറയുടെ ചരിത്രം പ്രദേശവാസി ആശിഷ് റോയ് കുട്ടികൾക്ക് വിശദീകരിച്ചു.കർഷകനും മുൻ പഞ്ചായത്ത് അംഗവുമായ സുരേഷ് ജൈവവള കൃഷിരീതി കുട്ടികൾക്ക് പരിചയപ്പെടുത്തി. ഹെഡ്മിസ്ട്രസ് കെ.എസ്.സാബു,സീനിയർ അസിസ്റ്റന്റ് ആർ.സ്വപ്ന,പ്രോഗ്രാം കോ-ഓർഡിനേറ്റർമാരായ പി.ബി.ബിന്ദു,എസ്.സൗമ്യ, ടി.ബിന്ദു,എം.അനുകൃഷ്ണ എന്നിവർ നേതൃത്വം നൽകി.