murali-udhgadanam-chyoonn

ആറ്റിങ്ങൽ: ശ്രീഗണേശോത്സവത്തിന്റെ ഭാഗമായി ആറ്റിങ്ങൽ കരിച്ചിയിൽ ഗണേശോത്സവ ടെമ്പിൾ ട്രസ്റ്റിന്റെയും ഗണേശോത്സവ സമിതിയുടെയും നേതൃത്വത്തിൽ സ്വാഗതസംഘവും പുരസ്കാര വിതരണവും മുൻ കേന്ദ്രമന്ത്രി വി.മുരളീധരൻ ഉദ്ഘാടനം ചെയ്തു.അനർട്ട് ഡയറക്ടറും എൻജിനിയേഴ്സ് ഒഫ് ഇന്ത്യ ചെയർമാനുമായ ഡോ.എം.ജയരാജു അദ്ധ്യക്ഷത വഹിച്ചു.പഞ്ചാബിലെ സാഹിത്യകാരനും വേൾഡ് പീസ് ഫൗണ്ടേഷൻ ചെയർമാനുമായ ജർനെയൽ സിംഗ് ആനന്ദ് മുഖ്യാതിഥിയായി.ഗണേശോത്സവ കാവ്യശ്രേഷ്ഠാ പുരസ്കാരം പഞ്ചാബിലെ കവി ജർനെയിൽ സിംഗ് ആനന്ദ്,തമിഴ് കവിയും നോവലിസ്റ്റുമായ പങ്കജം കൊട്ടാരത്ത്,ഗുജറാത്ത് സാഹിത്യ അക്കാഡമി അവാർഡ് ജേതാവ് കവയിത്രി മോളി ജോസഫ്,പുത്തൂരിൽ നിന്നുള്ള എഴുത്തുകാരൻ അശോകൻ എരുലാന്റി,കവിയും നിരൂപകനുമായ വിതുര വി.അശോക്,ആന്ധ്രപ്രദേശിലെ എഴുത്തുകാരൻ സായി പ്രകാശ്,തെലുങ്കാന ഗുജറാത്ത് സാഹിത്യ അക്കാഡമി അവാർഡുകൾ നേടിയ സിതാര ബാലചന്ദ്രൻ എന്നിവർക്ക് കാവ്യശ്രേഷ്ഠ പുരസ്കാരം നൽകി. ഡോ.ബിജു രമേശ്,വിഷ്ണു ഭക്തൻ,ജ്യോതിസ് ചന്ദ്രൻ,പാർവതീപുരം എച്ച്.പത്മനാഭയ്യർ, റോയൽ അജി കെ.അജയകുമാർ,എസ്.ഷൈജു,ആർ.നസീർ ഖാൻ,സന്തോഷ്,ഡോ.സതീഷ് കുമാർ എന്നിവർക്ക് ശ്രീ ഗണേശോത്സവ പുരസ്കാരവും, ശബരിമല മുൻമേൽശാന്തി നീലകണ്ഠൻ നമ്പൂതിരിപ്പാട്, ആചാര്യ കെ.ആർ.മനോജ്, എം.സുബ്രഹ്മണ്യൻ നമ്പൂതിരി, ആറ്റുകാൽ ദാമോദരൻ നമ്പൂതിരി, ഡോ. കെ. സുഭാഷ് പോറ്റി, അവതൂത് ഗുരുപ്രസാദ് ജി, അഡ്വ. എ.വി.ഗീതാ കുമാരി, ജി. സുനിൽ ബാബു, കെ. സുരേഷ് കുമാർ, ശരത് എസ്.എസ്, ശ്യാം ചന്ദ്രമാരാർ എന്നിവർക്ക് ആദ്ധ്യാത്മിക പുരസ്കാരവും നൽകി. അമർ ഹോസ്പിറ്റൽ എം.ഡി ഡോ.പി.രാധാകൃഷ്ണൻ, ഗണേശ ഉത്സവസമിതി പ്രസിഡന്റ് കിഴക്കില്ലം രാജേഷ് നമ്പൂതിരി,വ്യാപാരി വ്യവസായി ഏകോപന സമിതി ജില്ലാ വൈസ് പ്രസിഡന്റ് പൂജ ഇക്ബാൽ ഗണേശോത്സവ ടെമ്പിൾ ട്രസ്റ്റ് ചെയർമാൻ വക്കം അജിത് എന്നിവർ സംസാരിച്ചു.