മുടപുരം : ബാലസംഘം കൂന്തള്ളൂർ മേഖല സമ്മേളനം മേഖല പ്രസിഡന്റ് വൈഗ ചഞ്ചലിന്റെ അദ്ധ്യക്ഷതയിൽ പുരോഗമന കലാസാഹിത്യസംഘം ജില്ലാ കമ്മിറ്റി അംഗം ജയകുമാർ ഉദ്ഘാടനം ചെയ്തു.നെടുമങ്ങാട് ചിൽഡ്രൻസ് അക്കാഡമി ഡയറക്ടർ വേണുഗോപാൽ മുഖ്യപ്രഭാഷണം നടത്തി.സ്വാഗതസംഘം ചെയർമാൻ ഹരീഷ് ദാസ് സ്വാഗതം പറഞ്ഞു.ബാലസംഘം ഏരിയ കൺവീനർ പഞ്ചമംസുരേഷ്, ഏരിയ കോർഡിനേറ്റർ വിഷ്ണുരാജ് ,ഏരിയ കമ്മിറ്റിയംഗം ഗ്രേറ്റി,ഏരിയ കമ്മിറ്റി അംഗവും കൂന്തള്ളൂർ മേഖലാ കൺവീനറുമായ ജി .സന്തോഷ്‌കുമാർ,മേഖലാ കോർഡിനേറ്റർ വൈശാഖ്, ജി .വേണുഗോപാലൻ നായർ,അനിൽകുമാർ ,ഉദയകുമാർ, വിജുകുമാർ, സുലഭ ,ബിനു,സുജാത എന്നിവർ സംസാരിച്ചു.ചിറയിൻകീഴ് സർവീസ് സഹകരണ ബാങ്ക് ബോർഡ് അംഗം ഷീജ.കെ.എസ് നന്ദി പറഞ്ഞു.പുതിയ ഭാരവാഹികളായി വൈഗചഞ്ചൽ (പ്രസിഡന്റ്),സൗരവ് (സെക്രട്ടറി ), സന്തോഷ്‌കുമാർ (കൺവീനർ),വൈശാഖ് (കോർഡിനേറ്റർ) എന്നിവരെ തിരഞ്ഞെടുത്തു.