weavers

തിരുവനന്തപുരം : കേരള തയ്യൽത്തൊഴിലാളി ക്ഷേമനിധി ബോർഡിലെ പരിഷ്കരിച്ച റിട്ടയർമെന്റ് ആനുകൂല്യ കുടിശിക വിതരണത്തിന്റെ സംസ്ഥാനതല ഉദ്‌ഘാടനം മന്ത്രി വി.ശിവൻകുട്ടി നിർവഹിച്ചു. ലേബർ കമ്മിഷണർ ഡോ.വീണ എൻ.മാധവൻ അദ്ധ്യക്ഷയായ ചടങ്ങിൽ തയ്യൽ തൊഴിലാളി ക്ഷേമനിധി ബോർഡ് എലിസബത്ത് അസീസി സ്വാഗതം പറഞ്ഞു. ജില്ലാപ്പഞ്ചായത്ത് അംഗം ഡി.സുരേഷ് കുമാർ,​ ബോർഡ് അംഗങ്ങളായ ഇ.ജി മോഹനൻ,​ എൻ.സി ബാബു,​ എം.പി രാധാകൃഷ്‌ണൻ,​ സുന്ദരൻ കുന്നത്തുള്ളി തുടങ്ങിയവർ സംസാരിച്ചു.