sharukh-khan

ഷാരൂഖ് ഖാൻ നായകനാകുന്ന കിംഗ് എന്ന ചിത്രത്തിൽ തമിഴ് നടൻ എസ്.ജെ. സൂര്യ പ്രതിനായകനായി എത്തുന്നു. അഭിഷേക് ബച്ചനും ചിത്രത്തിൽ പ്രതിനായകനാണ്. ഇനിയും പ്രമുഖ താരങ്ങൾ വില്ലൻ വേഷത്തിൽ എത്തുമെന്നാണ് റിപ്പോർട്ട്. തമിഴിൽ സംവിധായകനായും അഭിനേതാവായും തിളങ്ങുന്ന എസ്.ജെ. സൂര്യ ആദ്യമായാണ് ബോളിവുഡ് ചിത്രത്തിൽ അഭിനയിക്കുന്നത്. ഫഹദ് ഫാസിൽ നായകനായി വിപിൻ ദാസ് സംവിധാനം ചെയ്യുന്ന ചിത്രത്തിലൂടെ മലയാളത്തിലേക്ക് വരാൻ ഒരുങ്ങുകയാണ് എസ്.ജെ. സൂര്യ. ധനുഷ് നായകനായും സംവിധായകനായും എത്തുന്ന രായൻ എന്ന ചിത്രത്തിൽ പ്രേക്ഷകരെ അത്ഭുതപ്പെടുത്തുകയാണ് എസ്.ജെ. സൂര്യ. അതേസമയം സുജോയ് ഘോഷ് സംവിധാനം ചെയ്യുന്ന കിംഗ് ബിഗ്ബഡ്ജറ്റിൽ ഗ്യാങ്സ്റ്റർ ആക്ഷൻ ചിത്രമായാണ് ഒരുങ്ങുന്നത്. ഷാരൂഖ് ഖാന്റെ മകൾ സുഹാന ഖാനും താരനിരയിലുണ്ട്. നവംബറിൽ ഇന്ത്യയിലും വിദേശ രാജ്യങ്ങളിലുമായിട്ടായിരിക്കും ചിത്രീകരണം. ഷാരൂഖ് ഖാന്റെ റെഡ് ചില്ലീസും സംവിധായകൻ സിദ്ധാർത്ഥ് ആനന്ദിന്റെ മാർഫ്ലിക്സ് പിക്ചേഴ്സും ചേർന്നാണ് നിർമ്മാണം.