ബോളിവുഡ് താരം സൊനാക്ഷി സിൻഹയുടെയും സഹീർ ഇക്ബാലിന്റെയും ഹണിമൂൺ ആഘോഷ ചിത്രങ്ങൾ ഏറ്റെടുത്ത് ആരാധകർ. എന്നാൽ ഇരുവരും എവിടെയാണ് ഹണിമൂൺ ആഘോഷിക്കുന്നതെന്ന് വെളിപ്പെടുത്തിയിട്ടില്ല. സ്വിമ്മിംഗ് പൂളിൽ പരസ്പരം ആലിംഗനം ചെയ്യുന്നതിന്റെയും ഹോട്ടൽ മുറിയിൽ നിന്നുള്ള ചിത്രങ്ങളെല്ലാം പങ്കുവച്ചു. സ്വകാര്യ ജീവിതത്തിലെ വിശേഷങ്ങളെല്ലാം സമൂഹമാധ്യമത്തിലൂടെ ആരാധകരുമായി പങ്കുവയ്ക്കാൻ താരദമ്പതികൾ മറക്കാറില്ല. ഹണിമൂൺ കാലത്തെ വിശേഷങ്ങളെല്ലാം പങ്കുവയ്ക്കാറുണ്ട്.
അവൾ എന്നോട് വഴക്കിടാൻ വന്നു. പക്ഷേ ഞാൻ അവളെ ചിരിപ്പിച്ചു എന്ന കുറിപ്പോടെ സഹീർ അടുത്തിടെ ഒരു വീഡിയോ പങ്കുവച്ചിരുന്നു. ഹസ്ബന്റ് ഹാക്ക്സ് എന്ന ഹാഷ് ടാഗോടെയാണ് സഹീർ വീഡിയോ പങ്കുവച്ചത്. എത്ര മനോഹരമായ ദിവസം എന്ന കുറിപ്പോടെ മറ്റൊരു ചിത്രവും സഹീർ ഇൻസ്റ്റഗ്രാം സ്റ്റോറിയായി പങ്കുവച്ചിരുന്നു. ജൂൺ 23ന് മുംബയ് ബാന്ദ്രയിൽ വച്ചായിരുന്നു ബോളിവുഡിലെ മുതിർന്ന നടനും രാഷ്ട്രീയ നേതാവുമായ ശത്രുഘ്ൻ സിൻഹയുടെ മകൾ സൊനാക്ഷിയുടെ വിവാഹം. കുടുംബാംഗങ്ങളും അടുത്ത സുഹൃത്തുക്കളുമാണ് വിവാഹത്തിൽ പങ്കെടുത്തത്. തുടർന്ന് നടന്ന റിസപ്ഷനിൽ ബോളിവുഡിലെ വൻതാരനിര പങ്കെടുത്തിരുന്നു.