ആറ്റിങ്ങൽ: ആറ്റിങ്ങൽ നഗരസഭയിലെ ചെറുവള്ളിമുക്ക്,തോട്ടവാരം വാർഡുകളിൽ ഇന്ന് ഉപതിരഞ്ഞെടുപ്പ് . രാവിലെ 7 മുതൽ വൈകിട്ട് 6 വരെയാണ് വോട്ടെടുപ്പ്.ഇക്കുറി നടുവിരലിലാണ് മഷി പുരട്ടുന്നത്. 31 ന് രാവിലെ 10 ന് വോട്ടെണ്ണലും തുടർന്ന് ഫലപ്രഖ്യാപനവും നടക്കും. ബി.ജെ.പി യുടെ രണ്ട് വനിതാ കൗൺസിലർമാർ രാജിവച്ചതാണ് ഉപതിരഞ്ഞെടുപ്പിന് കളമൊരുങ്ങിയത്.