വട്ടപ്പാറ: ലൂർദ് മൗണ്ട് സ്കൂളിലെ സ്റ്റുഡന്റ് ഇൻവെസ്റ്റിച്ചർ സെറിമണി ഇൻഫെന്ററി ബ്രിഗേഡ് അസിസ്റ്റന്റ് അഡ്ജുറ്റന്റ് ജനറൽ ലെഫ്റ്റനന്റ് കേണൽ അരുൺ സത്യൻ ഉദ്ഘാടനം ചെയ്തു.സ്കൂൾ പ്രിൻസിപ്പൽമാരായ ബ്രദർ ജോസ് എ.എൽ, രോഹിണി.വി. എൽ,പി.ടി.എ പ്രസിഡന്റുമാരായ അരുൺലാൽ,റീബാ ജാസിൻ തുടങ്ങിയവർ പങ്കെടുത്തു.എസ്.എസ്.എൽ.സി,സി.ബി.എസ്.ഇ,പ്ലസ്ടു പരീക്ഷകളിൽ ഉന്നത മാർക്ക് വാങ്ങിയ വിദ്യാർത്ഥികൾക്കുള്ള സമ്മാനവും നൽകി.