വെള്ളറട: കുന്നത്തുകാൽ ഗ്രാമപഞ്ചായത്ത് ഓഫീസ് പടിക്കൽ കോൺഗ്രസ് ധർണ നടത്തി. ഗ്രാമപഞ്ചായത്ത് ഭരണ സമിതിയുടെ പകൽക്കൊള്ള അവസാനിപ്പിക്കണമെന്നാവശ്യപ്പെട്ട് കുന്നത്തുകാൽ ആനാവൂർ മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തിൽ നടന്ന ധർണ കെ.പി.സി.സി സെക്രട്ടറി ഡോ.ആർ.വത്സലൻ ഉദ്ഘാടനം ചെയ്തു.തത്തലം രാജു അദ്ധ്യക്ഷത വഹിച്ചു.എ.ഐ.സി.സി അംഗം നെയ്യാറ്റിൻകര സനൽ,ബ്ളോക്ക് കോൺഗ്രസ് പ്രസിഡന്റ് അഡ്വ.ജോൺ, പ്രേമകുമാരൻ നായർ,കാരക്കോണം ഗോപൻ,അഡ്വ.പാലിയോട് അനൂപ്,വൈ.സത്യദാസ്,ഗ്രാമപഞ്ചായത്ത് അംഗങ്ങളായ അനീഷ്,കൈവൻകാല ജയകുമാർ,വിജി മോൾ,ചെറിയക്കൊല്ല റെജി,മണവാരി ശശി,ജി.അനിൽ കുമാർ,മണികണ്ഠൻ തുടങ്ങിയവർ സംസാരിച്ചു.