ചിറയിൻകീഴ്: ചിറയിൻകീഴ് ഓവർബ്രിഡ്ജ് നിർമ്മാണം ഇഴയുന്നതിൽ പ്രതിഷേധവുമായി ചിറയിൻകീഴ് വ്യാപാരി വ്യവസായി ഏകോപന സമിതിയുടെ നേതൃത്വത്തിൽ നാളെ കടകളടച്ച് പ്രതിഷേധ മാർച്ചും ധർണയും നടത്തും. ചിറയിൻകീഴ് ഗ്രാമപഞ്ചായത്ത് ഓഫീസ്,പി.ഡബ്ലിയു.ഡി ഓഫീസ് എന്നിവയ്ക്ക് മുന്നിൽ രാവിലെ 10.30ന് ആരംഭിക്കുന്ന ധർണ വ്യാപാര വ്യവസായി ഏകോപന സമിതി ജില്ലാ പ്രസിഡന്റ് സി.ധനീഷ് ചന്ദ്രൻ ഉദ്ഘാടനം ചെയ്യും.ജില്ലാ സെക്രട്ടറി അനിൽ ചാമ്പ്യൻസ് അദ്ധ്യക്ഷത വഹിക്കും.വ്യാപാരി വ്യവസായി ഏകോപന സമിതി ജനറൽ സെക്രട്ടറി ബി.ജോഷി ബാസു മുഖ്യപ്രഭാഷണം നടത്തും.ജില്ലാ ചെയർമാൻ വൈ.വിജയൻ,ന്യൂരാജസ്ഥാൻ മാർബിൾസ് എം.ഡി സി.വിഷ്ണു ഭക്തൻ,ജില്ലാ വർക്കിംഗ് പ്രസിഡന്റ് വെള്ളറട രാജേന്ദ്രൻ,ജില്ലാ ട്രഷറർ എം.എ.ഷിറാസ് ഖാൻ തുടങ്ങിയവർ സംസാരിക്കും.യൂണിറ്റ് സെക്രട്ടറി നൗഷാദ് ലാൽ സ്വാഗതവും യൂണിറ്റ് ട്രഷറർ മനേഷ് നന്ദിയും പറയും. രാവിലെ 10ന് വ്യാപാരഭവനിൽ വച്ച് 2024- 2026 വർഷത്തേക്ക് തിരഞ്ഞെടുക്കപ്പെട്ട ജില്ലാ ഭാരവാഹികൾക്ക് സ്വീകരണവും നൽകുമെന്ന് അനിൽ ചാമ്പ്യൻസ്,നൗഷാദ് ലാൽ (വ്യാപാരി വ്യവസായി ഏകോപനസമിതി ചിറയിൻകീഴ് യൂണിറ്റ് പ്രസിഡന്റ്,സെക്രട്ടറി) എന്നിവർ വാർത്താസമ്മേളനത്തിൽ അറിയിച്ചു.