വർക്കല: കെ.വി.സുരേന്ദ്രനാഥ് സ്മാരക ലൈബ്രറിയിലേക്ക് ജോയിന്റ് കൗൺസിൽ വർക്കല മേഖലാകമ്മിറ്റിയുടെ നേതൃത്വത്തിൽ സമാഹരിച്ച പുസ്തകങ്ങൾ കൈമാറി.വർക്കല സിവിൽസ്റ്റേഷനിൽ നടന്ന ചടങ്ങിൽ സംസ്ഥാന വൈസ് ചെയർപേഴ്സൺ എം.എസ്.സുഗൈതകുമാരിക്ക് ജില്ലാ ജോയിന്റ് സെക്രട്ടറി വൈ.സുൽഫിക്കർ പുസ്തകങ്ങൾ കൈമാറി. മേഖലാ പ്രസിഡന്റ് കൃഷ്ണകുമാർ.ടി.ജെ അദ്ധ്യക്ഷത വഹിച്ചു.സംസ്ഥാന കമ്മിറ്റിയംഗങ്ങളായ വി.ബാലകൃഷ്ണൻ, ആർ.സരിത,ജില്ലാ പ്രസിഡന്റ് ആർ.എസ്.സജീവ്,സെക്രട്ടറി സതീഷ് കണ്ടല, വൈസ് പ്രസിഡന്റ് അരുൺജിത്ത്.എ.ആർ, ജില്ലാ വനിതാകമ്മിറ്റി അംഗം സന്ധ്യാറാണി.ആർ.പി, മേഖലാ വനിതാകമ്മിറ്റി പ്രസിഡന്റ് മായ.പി.വി, സെക്രട്ടറി ഉഷകുമാരി.കെ.വി, മേഖലാപ്രസിഡന്റ് ശ്യാംരാജ്.ജി, മനോജ്.ജെ. സബീർ.എ, സുലൈമാൻ.എ തുടങ്ങിയവർ സംസാരിച്ചു.