joy-mla-uhgadanm-chunnu

ആറ്റിങ്ങൽ :കയർത്തൊഴിലാളികളുടെ കൂലി 500 രൂപയായി വർദ്ധിപ്പിക്കുക,സംഘങ്ങൾക്ക് പ്രവർത്തന മൂലധനം അനുവദിക്കുക,റിട്ടയർമെന്റ് ആനുകൂല്യം അനുവദിക്കുക തുടങ്ങിയ ആവശ്യങ്ങൾ ഉന്നയിച്ച് ട്രാവൻകൂർ കയർ തൊഴിലാളി യൂണിയന്റെ (സി.ഐ.ടി.യു) നേതൃത്വത്തിൽ ആറ്റിങ്ങലുള്ള കയർ പ്രോജക്ട് ഓഫീസിലേക്ക് മാർച്ചും ധർണയും നടത്തി.സി.പി.എം ജില്ലാ സെക്രട്ടറി അഡ്വ.വി.ജോയി എം.എൽ.എ ഉദ്‌ഘാടനം ചെയ്തു.ആർ.സുഭാഷ് അദ്ധ്യക്ഷത വഹിച്ചു.യൂണിയൻ ജനറൽ സെക്രട്ടറി അഡ്വ.എൻ.സായികുമാർ,അഞ്ചുതെങ്ങ് സുരേന്ദ്രൻ,ബി.ചന്ദ്രികാമ്മ,കഠിനംകുളം സാബു,എം.എം.ഇബ്രാഹിം,ആർ.അജിത്ത്,എം.മുരളി,വേങ്ങോട് മധു,പി.മണികണ്ഠൻ,ജി.വ്യാസൻ,ഡി.ജയകുമാർ,ബി.എൻ.സൈജുരാജ്,സി.സുര.കെ അനിരുദ്ധൻ,ആർ.അംബിക തുടങ്ങിയവർ സംസാരിച്ചു.