തിരുവനന്തപുരം: കാട്ടാക്കട മണ്ഡലത്തിൽ 18 വയസ് പൂർത്തിയാക്കിയ പ്ലസ്ടു/ തത്തുല്യ യോഗ്യതയുള്ള എല്ലാവരെയും ബിരുദധാരികളാക്കാൻ പദ്ധതിയുമായി ഇന്ദിരാഗാന്ധി നാഷണൽ ഓപ്പൺ യൂണിവേഴ്സിറ്റി (ഇഗ്നോ). ഉന്നത് ഭാരത് അഭിയാൻ പദ്ധതിയുടെ ഭാഗമായി പ്രായപരിധിയില്ലാതെ അർക്കും ബിരുദം നേടാം.ആദ്യ ഘട്ടത്തിൽ കാട്ടാക്കടയിലെ 6 പഞ്ചായത്തുകളിലാണ് പദ്ധതി നടപ്പാക്കുന്നത്.ഇന്ന് ഉച്ചയ്ക്ക് 3.30ന് കാട്ടാക്കട ലിയ കൺവെൻഷൻ സെന്ററിൽ മന്ത്റി ഡോ.ആർ.ബിന്ദു ഉദ്ഘാടനം ചെയ്യും.ഐ.ബി.സതീഷ് എം.എൽ.എ അദ്ധ്യക്ഷനാവും.ഇഗ്നോ സീനിയർ റീജിയണൽ ഡയറക്ടർ ഡോ.എം.രാജേഷ് പ്രവർത്തന റിപ്പോർട്ട് അവതരിപ്പിക്കും.ഇന്ന് ഉച്ചയ്ക്ക് 2മുതൽ സ്പോട്ട് രജിസ്ട്രേഷനുള്ള സൗകര്യമുണ്ടാവുമെന്ന് ഇഗ്നോ അറിയിച്ചു.