വെഞ്ഞാറമൂട്:നെടുമങ്ങാട് മണ്ഡലത്തിലെ അഞ്ച് സ്‌കൂളുകളിലെ സ്റ്റുഡന്റ്സ് പൊലീസ് കേഡറ്റുകളുടെ പാസിംഗ് ഔട്ട് പരേഡ് നടന്നു.നെടുവേലി ഗവ.ഹയർ സെക്കൻഡറി സ്‌കൂൾ ഗ്രൗണ്ടിൽ നടന്ന പരേഡിൽ ഓരോ സ്‌കൂളിൽ നിന്ന് രണ്ട് പ്ലാറ്റൂൺ വീതം 10 പ്ലാറ്റൂണുകളിലായി 220 കേഡറ്റുകൾ പങ്കെടുത്തു.മന്ത്രി ജി.ആർ.അനിൽ കേഡറ്റുകളിൽ നിന്ന് അഭിവാദ്യം സ്വീകരിച്ചു.എസ്.പി.സി ജില്ലാ നോഡൽ ഓഫീസർ ബി.വിനോദ്,അഡീഷണൽ നോഡൽ ഓഫീസർ ദേവകുമാർ എസ്.വി,എസ്.പി.സി ഡ്രിൽ ഇന്‍സ്ട്രക്ടർ ശ്രീകുമാർ.ടി എന്നിവർ പങ്കെടുത്തു.