കല്ലമ്പലം: കരവാരം പഞ്ചായത്തിലെ വാർഡ് 12 പട്ട്ളയിലും,വാർഡ് 16 ചാത്തൻപാറയിലും ഇന്ന്‍ ഉപതിരഞ്ഞെടുപ്പ്. രണ്ടു വാർഡുകളിലും ശക്തമായ ത്രികോണ മത്സരമാണ് നടക്കുന്നത്. ബി.ജെ.പി ഭരിക്കുന്ന പഞ്ചായത്തിൽ ഭരണ സമിതിയിലെ വൈസ് പ്രസിഡന്റ് അടക്കം 2 വനിത അംഗങ്ങൾ രാജിവച്ച ഒഴിവിലേക്കാണ് തിരഞ്ഞെടുപ്പ് .
പട്ട്ള വാർഡിൽ മുൻ പഞ്ചായത്ത് പ്രസിഡന്റായിരുന്ന ബേബി ഗിരിജ, ചാത്തൻപാറ വാർഡിൽ വിജി വേണു എന്നിവരാണ് എൽ .ഡി.എഫ് സ്ഥാനാർത്ഥികൾ. യു. ഡി.എഫിന് പട്ട്ളയിൽ എം.ലാലി യും ചാത്തൻപാറയിൽ ആർ.രാജിയും ബി.ജെ.പി യിൽ നിന്ന് പട്ട്ള വാർഡിലേക്ക് എസ്.ബിന്ദുവും ചാത്തൻപാറ വാർഡിലേക്ക് ബി .അമ്പിളിയും ജനവിധി തേടുന്നു.
18 സീറ്റുള്ള പഞ്ചായത്തിൽ ബി.ജെ.പി-9, എൽ.ഡി.എഫ്-5,യു. ഡി.എഫ്-2.എസ്.ഡി.പി.ഐ-2 എന്നിങ്ങനെ ആയിരുന്നു കക്ഷി നില. 2 അംഗങ്ങളുടെ രാജിയെ തുടർന്ന് ബിജെപി 7 ആയി. അതിനാൽ ഉപതിരഞ്ഞെടുപ്പിലെ ജയ പരാജയങ്ങൾ ഭരണത്തെ ബാധിക്കാൻ സാധ്യത.