തിരുവനന്തപുരം: കേരള സർവകലാശാലയിലെ ഗവൺമെന്റ്/എയ്ഡഡ്/ സ്വാശ്രയ/യു.ഐ.റ്റി./ഐ.എച്ച്.ആർ.ഡി. കോളേജുകളിലെ ബിരുദ കോഴ്സുകളിൽ ഒഴിവുള്ള എസ്.സി/എസ്.ടി സംവരണ സീറ്റുകളിലേക്ക് സ്പോട്ട് അഡ്‌മിഷൻ നടത്തുന്നു. വിവരങ്ങൾ http://admissions.keralauniversity.ac.in വെബ്സൈറ്റിൽ.
കൊല്ലം ചവറ എം.എസ്.എൻ. ഇൻസ്റ്റിറ്റ്യുട്ട് ഒഫ് മാനേജ്‌മെന്റ് ആഗസ്റ്റ് 1ന് നടത്താനിരുന്ന മൂന്നാം സെമസ്റ്റർ എം.ബി.എ.വൈവവോസി ആഗസ്റ്റ് 5ലേക്ക് മാറ്റി.മറ്റ് പരീക്ഷകൾക്ക് മാറ്റമില്ല.
30 മുതൽ നടത്താനിരുന്ന നാലാം സെമസ്റ്റർ എം.എ./എം.എസ്‌സി./എം .കോം./എം.എസ്.ഡബ്ല്യൂ./എം.എം.സി.ജെ./എം.എ.എച്ച്.ആർ.എം./എം.റ്റി.റ്റി.എം.(ന്യൂ ജനറേഷൻ കോഴ്സ് ഉൾപ്പെടെ) പരീക്ഷയിൽ 30ന് നടത്താനിരുന്ന പരീക്ഷ മാത്രം ആഗസ്റ്റ് 14 ലേക്ക് മാറ്റി.മറ്റ് ദിവസങ്ങളിലെ പരീക്ഷകൾക്ക് മാറ്റമില്ല.
ജനുവരിയിൽ നടത്തിയ രണ്ടാം സെമസ്റ്റ് എം.എസ്.സി കെമിസ്ട്രി വിത്ത് സ്‌പെഷ്യലൈസേഷൻ ഇൻ ഡ്രഗ് ഡിസൈൻ ആൻഡ് ഡെവലപ്‌മെന്റ് പരീക്ഷാഫലം പ്രസിദ്ധീകരിച്ചു.
കാര്യവട്ടം യൂണിവേഴ്സിറ്റി കോളേജ് ഒഫ് എൻജിനിയറിംഗിൽ മേയിൽ നടത്തിയ ഏഴാം സെമസ്റ്റർ ഇലക്‌ട്രോണിക്സ് ആൻഡ് കമ്മ്യൂണിക്കേഷൻ,കമ്പ്യൂട്ടർ സയൻസ് ബ്രാഞ്ചുകളുടെ പ്രാക്ടിക്കൽ പരീക്ഷകൾ ആഗസ്റ്റ് 2 മുതൽ നടത്തും.
എട്ടാം സെമസ്റ്റർ (റെഗുലർ - 2020 അഡ്മിഷൻ, സപ്ലിമെന്ററി - 2019 2018 അഡ്മിഷൻ,മേഴ്സിചാൻസ് - 2008 2017 അഡ്മിഷൻ),ആറാം സെമസ്റ്റർ (റെഗുലർ - 2021 അഡ്മിഷൻ,സപ്ലിമെന്ററി - 2020 2019 അഡ്മിഷൻ,മേഴ്സിചാൻസ് - 2008 2018 അഡ്മിഷൻ),നാലാം സെമസ്റ്റർ (റെഗുലർ - 2022 അഡ്മിഷൻ,സപ്ലിമെന്ററി - 2021 2020 അഡ്മിഷൻ,മേഴ്സിചാൻസ് - 2008 2019 അഡ്മിഷൻ),ബി.എസ്.സി കമ്പ്യൂട്ടർ സയൻസ് (ഹിയറിംഗ് ഇംപയേർഡ്) ആൻഡ് ബി.കോം. (ഹിയറിംഗ് ഇംപയേർഡ്), രണ്ടാം സെമസ്റ്റർ ബി.എസ്‌സി. കമ്പ്യൂട്ടർ സയൻസ് (മേഴ്സിചാൻസ് - 2008 2012 അഡ്മിഷൻ) സെപ്റ്റംബർ പരീക്ഷയ്ക്ക് പിഴകൂടാതെ ആഗസ്റ്റ് 9 വരെയും 150 രൂപ പിഴയോടെ 14 വരെയും 400 രൂപ പിഴയോടെ 16 വരെയും അപേക്ഷിക്കാം.