വർക്കല: പാപനാശം ഹെലിപ്പാട് ഗ്രൗണ്ടിൽ നഗരസഭ നേരിട്ട് വാഹന പാർക്കിംഗ് ഏർപ്പെടുത്തുന്ന നടപടി ഉചിതമല്ലെന്ന് കാണിച്ചു കൗൺസിലർ ആർ.അനിൽകുമാർ നഗരസഭ സെക്രട്ടറിക്ക് കത്ത് നൽകി.

പാർക്കിംഗ് ഫീസ് പിരിക്കുന്നതിന് താത്കാലിക ജീവനക്കാരെ നിയമിക്കുന്നതിനുള്ള ഇന്റർവ്യൂ ഇന്ന് നഗരസഭയിൽ നടക്കാനിരിക്കവേയാണ് സെക്രട്ടറിക്ക് കത്ത് നൽകിയത്

പരിസ്ഥിതി ലോല പ്രദേശമായ പാപനാശം കുന്നുകൾക്ക് മുകളിലെ വാഹന പാർക്കിംഗ് ക്ലിഫിനെ കൂടുതൽ ദുർബലപ്പെടുത്തുമെന്നതിനാൽ ഇക്കാര്യത്തിൽ പുനർചിന്തനം ആവശ്യമാണെന്നും കത്തിൽ ചൂണ്ടിക്കാട്ടുന്നു.