വെമ്പായം:ഉമ്മൻചാണ്ടി ഒന്നാം ചരമവാർഷികത്തോടനുബന്ധിച്ച് യൂത്ത് കോൺഗ്രസ് നെടുമങ്ങാട് നിയോജകമണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തിൽ വെമ്പായം ജംഗ്ഷനിൽ അനുസ്മരണ സമ്മേളനവും ഉമ്മൻചാണ്ടിയുടെ പൊതുജീവിതത്തെ കുറിച്ചുള്ള ഡോക്യുമെന്ററി പ്രദർശനവും സംഘടിപ്പിച്ചു. ജില്ല കോൺഗ്രസ് കമ്മിറ്റി ഉപാദ്ധ്യക്ഷൻ അഡ്വ.എം മുനീർ ഉദ്ഘാടനം ചെയ്തു.യൂത്ത് കോൺഗ്രസ് നിയോജകമണ്ഡലം കമ്മിറ്റി പ്രസിഡന്റ് താഹിർ നെടുമങ്ങാട് അദ്ധ്യക്ഷത വഹിച്ചു.അഡ്വ.അഭിജിത്ത് എസ്.കെ,ഫൈസൽ നന്നാട്ടുകാവ്,ജില്ലാ വൈസ് പ്രസിഡന്റ് അഡ്വ: റിങ്കു പടിപ്പുരയിൽ, സെക്രട്ടറിമാരായ ശരത് ശൈലേശ്വരൻ,ശരണ്യ അരുൺ, ഷിനു നട്ട, മണ്ഡലം പ്രസിഡന്റു മാരായ വിനീഷ് ആലിയാട്, റിഫായി കന്യാകുളങ്ങര, അരുൺ അണ്ടൂർക്കോണം,ഉണ്ണിക്കുട്ടൻ നായർ,ഗോകുൽ കരകുളം,ഷൈജു വട്ടപ്പാറ.കോൺഗ്രസ് മണ്ഡലം പ്രസിഡന്റുമാരായ പള്ളിക്കൽ നസീർ,കണക്കോട് ഭവനചന്ദ്രൻ,അഡ്വ മഹേഷ് ചന്ദ്രൻ,വട്ടപ്പാറ അനിൽകുമാർ,കുന്നിട അജി,സജീർ കന്യാകുളങ്ങര.യൂത്ത് കോൺഗ്രസ് ഭാരവാഹികളായ ഫാറൂക്ക് അണ്ടൂർക്കോണം, വിഷ്ണു അണ്ടൂർക്കോണം,മനു വാണ്ട,സുധീഷ് പിരപ്പൻകോട്,സജീർഷ തുടങ്ങിയവർ പങ്കെടുത്തു.