ചിറയിൻകീഴ്: മുൻ സ്പോർട്സ് കൗൺസിൽ പ്രസിഡന്റും കെ.പി.സി.സി നിർവാഹ സമിതി അംഗവുമായരുന്ന സി.മോഹനചന്ദ്രന്റെ പത്താം ചരമ വാർഷികവും അനുസ്മരണവും ഇന്ന് വൈകിട്ട് 5ന് മുരുക്കുംപുഴയിൽ നടക്കും.മോഹനചന്ദ്രൻ കൾച്ചറൽ ഫോറത്തിന്റെ നേതൃത്വത്തിൽ നടക്കുന്ന അനുസ്മരണ സമ്മേളനം യു.ഡി.എഫ് കൺവീനർ എം.എം ഹസൻ ഉദ്ഘാടനം ചെയ്യും.സി.മോഹന ചന്ദ്രൻ സ്മാരക പുരസ്കാരം എം.വിൻസെന്റ് എം.എൽ.എയ്ക്ക് എം.എം.ഹസൻ നൽകും.