മൺസൂൺ ബമ്പർ ഭാഗ്യവാനെ നാളെ അറിയാം
തിരുവനന്തപുരം: 25 കോടി രൂപ സമ്മാനത്തുകയുള്ള ഓണം ബമ്പർ ലോട്ടറി ടിക്കറ്റ് പ്രകാശനവും 10 കോടി രൂപയുടെ മൺസൂൺ ബമ്പർ നറുക്കെടുപ്പും നാളെ ഉച്ചയ്ക്ക് ഒന്നരയ്ക്ക് ഗോർഖി ഭവനിൽ നടക്കും. ഓണം ബമ്പർ ചലച്ചിത്ര താരം അർജുൻ അശോകന് നൽകി ധനമന്ത്രി കെ.എൻ.ബാലഗോപാൽ പ്രകാശനം ചെയ്യും. മൺസൂൺ ബമ്പർ ഒന്നാം സമ്മാനത്തിനുള്ള നറുക്കെടുപ്പ് ധനമന്ത്രിയും രണ്ടാം സമ്മാനത്തിനുള്ള നറുക്കെടുപ്പ് അർജുൻ അശോകനും നിർവഹിക്കും.
ചടങ്ങിൽ ആന്റണി രാജു എം.എൽ.എ അദ്ധ്യക്ഷനാകും. വി. കെ. പ്രശാന്ത് എം.എൽ.എ വിശിഷ്ടാതിഥിയാകും. നികുതി വകുപ്പ് അഡീണൽ ചീഫ് സെക്രട്ടറി ഡോ. എ. ജയതിലക്, ഭാഗ്യക്കുറി ക്ഷേമനിധി ബോർഡ് ചെയർമാൻ ടി. ബി. സുബൈർ, ഭാഗ്യക്കുറി വകുപ്പ് ജോയിന്റ് ഡയറക്ടർ മായ എൻ. പിള്ള എന്നിവർ സംബന്ധിക്കും.സംസ്ഥാന ഭാഗ്യക്കുറി വകുപ്പ് ഡയറക്ടർ എസ്.എബ്രഹാം റെൻ സ്വാഗതവും ജോയിന്റ് ഡയറക്ടർ രാജ് കപൂർ നന്ദി പറയും.
പത്തുകോടി സമ്മാനത്തുകയുള്ള മൺസൂൺ ബമ്പർ ലോട്ടറിയുടെ 32,90,900 ടിക്കറ്റുകളാണ് ഇന്നലെ വൈകിട്ട് വരെ വിറ്റഴിഞ്ഞത്.ഇന്നും നാളെ ഉച്ചവരെയും ടിക്കറ്റ് വിൽപനയുണ്ടാകും. ആകെ 34ലക്ഷം ടിക്കറ്റാണ് അച്ചടിച്ചത്.250രൂപയാണ് വില.
ഒാണം ബമ്പറിന് 500രൂപയാണ് ടിക്കറ്റ് വില. ഒന്നാം സമ്മാനം 25കോടിക്ക് പുറമെ 20പേർക്ക് ഒാരോകോടിവീതം രണ്ടാം സമ്മാനവും ലഭിക്കും.മൂന്നാം സമ്മാനം 50ലക്ഷം വീതം ഒാരോസീരിസിനും. രണ്ടുപേർക്ക് വീതം.
ഓരോ സീരിസിലും 10 പേർക്കു വീതം അഞ്ചു ലക്ഷവും രണ്ടു ലക്ഷവുമാണ് യഥാക്രമം നാലും അഞ്ചും സമ്മാനങ്ങൾ.സമാശ്വാസ സമ്മാനമായി ഒൻപതു പേർക്ക് അഞ്ചു ലക്ഷം രൂപ വീതം ലഭ്യമാകും.കൂടാതെ ബിആർ 99 ഓണം ബമ്പർ നറുക്കെടുപ്പിന് 5000, 2000, 1000, 500 രൂപയുടെ നിരവധി സമ്മാനങ്ങളുമുണ്ട്.