വർക്കല: ആട്ടിൻകുട്ടിയെ രക്ഷിക്കാനിറങ്ങിയ ആൾ കിണറ്റിലകപ്പെട്ടു.വെട്ടൂർ തുണ്ടുവിളവീട്ടിൽ മുഹമ്മദ് റാഫിയാണ് (45) വായുസഞ്ചാരമില്ലാത്ത കിണറ്റിൽ കുടുങ്ങിയത്.തിങ്കളാഴ്ച വൈകിട്ട് 5.15ഓടെയാണ് അപകടം. നൂറടിയോളം താഴ്ചയും 15അടിക്കുമേൽ വെള്ളവുമുണ്ടായിരുന്ന കിണറ്റിലാണ് ആട്ടിൻകുട്ടിയെ രക്ഷിക്കാൻ റാഫി ഇറങ്ങിയത്.വർക്കല ഫയർഫോഴ്സെത്തി ഓക്സിജൻ സിലിണ്ടർ കിണറ്റിലിറക്കി സുരക്ഷയുറപ്പ് വരുത്തിയശേഷം നെറ്റിന്റെ സഹായത്തോടെ പുറത്തെത്തിക്കുകയായിരുന്നു. ഇയാളെ അവശനിലയിൽ വർക്കല താലൂക്കാശുപത്രിയിൽ പ്രവേശിപ്പിച്ചു. ഫയർഫോഴ്സ് സ്റ്റേഷൻ ഓഫീസർ റെജികുമാറിന്റെ നേതൃത്വത്തിൽ സീനിയർ ഫയർ ആൻഡ് റെസ്ക്യു ഓഫീസർ എം.കുമാർ,ഓഫീസർമാരായ സുൽഫിക്കർ,സുഭാഷ്,പ്രണവ്,ശ്യാംകുമാർ,മണികണ്ഠൻ,ഷഹനാസ് എന്നിവരടങ്ങുന്ന സംഘമാണ് രക്ഷാപ്രവർത്തനം നടത്തിയത്.