തിരുവനന്തപുരം: കേരള സർവകലാശാലാ സിൻഡിക്കേറ്റ് തിര‌ഞ്ഞെടുപ്പിൽ വോട്ട് ചെയ്യാൻ മന്ത്രി ആർ.ബിന്ദു വാഴ്സിറ്രിയിലെത്തി.സെനറ്റ് ഹാളിൽ വോട്ടു ചെയ്തശേഷം മന്ത്രിയെ തന്റെ ഓഫീസിൽ ചായ നൽകി വൈസ്ചാൻസലർ ഡോ.മോഹനൻ കുന്നുമ്മേൽ സൽക്കരിച്ചു. അല്പസമയം സംസാരിച്ചിരുന്ന ശേഷമാണ് മന്ത്രി മടങ്ങിയത്. മന്ത്രിക്കൊപ്പം മേയർ ആര്യാ രാജേന്ദ്രനും വി.സിയുടെ ഓഫീസിലെത്തി. ഡൽഹിയിൽ സിവിൽ സർവീസ് പരിശീലന കേന്ദ്രത്തിന്റെ റോഡ് നിരപ്പിനും താഴെയുള്ള നിലയിലേക്ക് വെള്ളം ഇരച്ചുകയറി അപകടമുണ്ടായത് ചൂണ്ടിക്കാട്ടി, തിരുവനന്തപുരത്തും അത്തരത്തിലുള്ള പരിശീലനകേന്ദ്രങ്ങൾ പ്രവർത്തിക്കുന്നുണ്ടെന്ന് വി.സി മേയറെ അറിയിച്ചു. ഇത്തരം സ്ഥലങ്ങളിൽ പരിശോധന നടത്തണമെന്നും അപകടാവസ്ഥ ഒഴിവാക്കണമെന്നും വി.സി നിർദ്ദേശിച്ചു. വോട്ടുചെയ്യാനെത്തിയ എം.എൽ.എമാർ പ്രതിഷേധത്തിൽ പങ്കെടുക്കാതെ മടങ്ങുകയായിരുന്നു. 32പേരാണ് സിൻഡിക്കേറ്റ് തിരഞ്ഞെടുപ്പിൽ മത്സരരംഗത്തുള്ളത്. തർക്കമുള്ള 15വോട്ടുകൾ കൂടാതെ 83 പേരാണ് വോട്ടുചെയ്തത്.

സംഘർഷം ചിരിയോടെ

കേട്ട് ഗവർണർ

സിൻഡിക്കേറ്റ് തിരഞ്ഞെടുപ്പിനിടെയുണ്ടായ സംഘർഷത്തിന്റെ വിവരങ്ങൾ വി.സി ഡോ.മോഹനൻ കുന്നുമ്മേൽ രാജ്ഭവനിലെത്തി ഗവർണറെ ധരിപ്പിച്ചു. എല്ലാം വിശദമായി ചോദിച്ചറിഞ്ഞ ഗവർണർ, ഇതാണ് നമ്മുടെ സർവകലാശാലകളുടെ സ്ഥിതിയെന്ന് ചിരിയോടെ പറഞ്ഞു.