
കഴക്കൂട്ടം: കേരളാ പൊലീസ് തിരുവനന്തപുരം വനിതാബറ്റാലിയനിൽ നിർമ്മിച്ച ഗാന്ധി പ്രതിമയുടെയും നാരീശക്തി പാർക്കിന്റെയും ഉദ്ഘാടനം വനിതാ ബറ്റാലിയൻ കമാൻഡന്റ് നകുൽ രാജേന്ദ്ര ദേശ്മുഖ് നിർവഹിച്ചു.മേനംകുളത്തെ വനിതാ ബറ്റാലിയൻ ക്യാമ്പിലാണ് പുതുതായി നാരീശക്തി പാർക്കും ഗാന്ധി പ്രതിമയും നിർമ്മിച്ചത്.മണൽക്കാടായിരുന്ന അൻപതു സെന്റ് സ്ഥലത്ത് ഫലവൃക്ഷങ്ങൾ വച്ചുപിടിപ്പിച്ചാണ് പാർക്ക് ഒരുക്കിയിരിക്കുന്നത്.എസ്.എ.പി ക്യാമ്പിലെ ഹവീൽദാർ വി.വിമൽകുമാറാണ് ഗാന്ധി പ്രതിമ നിർമ്മിച്ചത്.അസി.കമാൻഡന്റ് രതീഷ് ചന്ദ്രൻ നായർ,പൊലീസ് കോ-ഓപ്പറേറ്റീവ് സൊസൈറ്റി പ്രസിഡന്റ് ജി.ആർ.അജിത്,ആംഡ് പൊലീസ് ഇൻസ്പെക്ടർ മനോജ് ബാബു,എ.എ.സനൽകുമാർ തുടങ്ങിയവർ പങ്കെടുത്തു.