പാറശാല: പാറശാല ആശുപത്രി ജംഗ്‌ഷൻ മുതൽ പാറശാല ശ്രീ മഹാദേവർ ക്ഷേത്രം വരെയുള്ള ഓടയുടെയും കാൽവെർട്ടിന്റെയും പുനർ നിർമ്മാണ പ്രവർത്തനങ്ങൾ നടക്കുന്നതിനാൽ ആഗസ്റ്റ് 18 വരെ പാറശാല ആശുപത്രി ജംഗ്‌ഷനിൽ നിന്നും പാറശാല ശ്രീ മഹാദേവർ ക്ഷേത്രം വഴിയുള്ള ഗതാഗതം പൂർണമായും നിരോധിച്ചതായി പ.ഡബ്ല്യൂ.ഡി അസിസ്റ്റന്റ് എഞ്ചിനിയർ അറിയിച്ചു.